കൊച്ചി: സംഘടനയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ കോളേജ് യൂണിയൻ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മർദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിൻ കോളേജിലെ മുൻ എസ്എഫ്ഐ യൂണിയൻ ഭാരവാഹി രണ്ടാം വർഷ ബി. എ. ഇംഗ്ലീഷ് വിദ്യാർത്ഥി കെ.ജെ സാൽവിനെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനോഷ് മർദിച്ചെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മർദിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കോളേജിൽ യൂണിയൻ കാലാവധി പൂർത്തിയായ ശേഷം സാൽവിൻ സംഘടനാ പ്രവർത്തനങ്ങൾക്ക് സജീവമല്ലായിരുന്നു. പഠനവുമായി മുന്നോട്ട് പോകണമെന്നും സംഘടനാ പ്രവർത്തനത്തിന് താല്പര്യമില്ലായെന്നും നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രവര്‍ത്തനത്തിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ട് പലതവണ അനോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സാൽവിന്‍റെ അച്ഛൻ ജോസ് സോളമൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ജോസ് സോളമൻ കോളേജ് അധികൃതർക്കും ഞാറക്കൽ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
content highlight : sfi-leader-beat-up-former-college-union-office-bearer-who-refused-to-work-in-party-in-ernakulam-vypin-college