Malappuram

ബിഹാറിലേക്ക് കേസ് അന്വേഷണത്തിനായി പോകവെ കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ ഉദ്യോ​ഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു.

മലപ്പുറം: ബിഹാറിലേക്ക് കേസ് അന്വേഷണത്തിനായി പോകവെ കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. യാത്രക്കിടെടെ ഗയ റയിൽവേ സ്റ്റേഷനിൽ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടിട്ടാണ് പൊലീസ് ഉദ്യോ​ഗസ്ഥർ അങ്ങോട്ടേക്ക് എത്തിയത്. കുഴഞ്ഞു വീണു കിടക്കുന്ന യുവാവിനെ കണ്ട അസി. സബ് ഇൻസ്‌പെക്ടർ ബഷീർ ഉടൻ തന്നെ അയാൾക്ക് സിപിആർ നൽകി തുടർചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിനാൽ യുവാവിന് ജീവൻ തിരിച്ചുകിട്ടി. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ ഉദ്യോ​ഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു.

content highlight : kerala-police-escapes-man-who-collapsed-railway-station

Latest News