മാര്‍ക്കോയുടെ വന്‍വിജയത്തിന്‍റെ പ്രഭയില്‍ നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമുകുന്ദന്‍ എവിടെ ചെന്നാലും ആള്‍ക്കൂട്ടമാണ്. എന്നാൽ താരം ഒരു സ്വകാര്യ മാളിലൂടെ നടന്നുപോകുമ്പോ പിന്നാലെ ചിത്രം എടുക്കാന്‍ ഒരു യുവാവ് ഓടുന്നതിന്റെയും അയാള്‍ ചിത്രം എടുക്കുമ്പോള്‍ ഉണ്ണി ഫോണ്‍ തട്ടിപറിച്ച് പോക്കറ്റില്‍ ഇടുന്നത്തിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഈ വിഷയത്തിൽ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ കമെന്റുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ പറ്റി പറഞ്ഞത്. മാളിന്റെ ലിഫ്റ്റ് മുതൽ ആ ചെറുപ്പക്കാരൻ തന്റെ ചിത്രങ്ങൾ പകർത്തികൊണ്ടിരുന്നു. പലയാവർത്തി അത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്തില്ല. അപ്പോൾ സംഭവിച്ച കാര്യങ്ങൾ ആ ചെറുപ്പക്കാരന് മനസ്സിലാകും എന്നാണ് താൻ കരുതുന്നത്. ഇല്ലെങ്കിലും കുഴപ്പമില്ല. ജീവിതത്തിൽ ഇതിലും മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘അങ്ങനെ ചെയ്താൽ ബുദ്ധിമുട്ട് തോന്നുമോ ഇല്ലേ? ഞാൻ എല്ലാരോടും സഹകരിക്കുന്ന ഒരാളാണ്. ഞാൻ അങ്ങനെ ബോഡിഗാർഡിനെയും കൊണ്ട് നടക്കുന്ന ആളല്ല. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ആ വ്യക്തി ഉണ്ടായിരുന്നു. ഞാൻ ഒരു 200 തവണയെങ്കിലും പറഞ്ഞിരുന്നു. അയാൾക്ക് മനസിലാകുമായിരിക്കും. ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ജീവിതത്തിൽ ഇതിലും മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുവച്ച് നോക്കുമ്പോൾ ഇത് ചെറിയ കാര്യം മാത്രം.’ ഉണ്ണി മുകുന്ദൻ പറഞ്ഞു. അതേസമയം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.
STORY HIGHLIGHT: mobile phone snatching incident