നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ദാസേട്ടന്‍റെ സൈക്കിള്‍. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഖിൽ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. കാതൽ സുധി, വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം രാഹുൽ സി വിമൽ. ചെറിയ ബജറ്റില്‍ നല്ല സിനിമയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രോജക്റ്റിനെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശനാണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം മുരളി ബേപ്പൂർ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിഷാന്ത് പന്നിയൻങ്കര. ഹരീഷ് പേരടി പ്രോഡക്ഷൻസ് ചിത്രം വിതരണം ചെയ്യും. പി ആർ ഒ- എ എസ് ദിനേശ്.
content highlight: dasettante-cycle-movie-release