Movie News

കേരളത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ‘പരം സുന്ദരി’ – sidharth malhotra param sundari movie update

45 ദിവസമായിരുന്നു കേരളത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നത്

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി തുഷാര്‍ ജലോട്ട സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ കേരളത്തിലെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ ജാൻവി കപൂര്‍ നായികയാകുന്ന കഥാപാത്രം കേരള കലാകാരിയായാണ് എത്തുന്നത്. 45 ദിവസമായിരുന്നു കേരളത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്.

ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും ചിത്രത്തിൽ താരങ്ങളായി ഉണ്ടായിരുന്നു.

STORY HIGHLIGHT: sidharth malhotra param sundari movie update