മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പറഞ്ഞ് സീരിയൽ താരം അഖിൽ ആനന്ദ്. ഇഷ്ടം മാത്രം എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന താരമാണ് അഖിൽ. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് കുംഭമേളയിൽ പങ്കെടുത്ത അനുഭവം താരം പങ്കുവെച്ചത്. അതൊരു മറക്കാനാകാത്ത അനുഭവം ആയിരുന്നു എന്നാണ് അഖിൽ പറഞ്ഞത്.
‘വാക്കുകൾ കൊണ്ട് അത് വിവരിക്കാൻ സാധിക്കില്ല. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടുത്തെ സംസ്കാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന പലരുമുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തുള്ള, ഒരുപക്ഷേ, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഇത്തരം അവസരങ്ങൾ നാം നഷ്ടപ്പെടുത്തരുത്. ഇത്തവണത്തെ കുംഭമേള 144 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതാണ്. എന്റെ മക്കളുടെ കാര്യം പോട്ടെ, എനിക്കുണ്ടാകുന്ന കൊച്ചുമക്കൾക്കു പോലും അത് അനുഭവിച്ചറിയാനുള്ള അവസരം ഉണ്ടാകുമെന്ന് തോന്നുന്നില്ല.’ അഖിൽ പറഞ്ഞു.
നമുക്ക് സങ്കൽപിക്കാൻ സാധിക്കാത്ത അത്രയും ജനക്കൂട്ടമാണ് അവിടെ എത്തുന്നത്. അത് നന്നായി കൈകാര്യം ചെയ്യാൻ സൈന്യവും അവിടുത്തെ നാട്ടുകാരും നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കാതെ വയ്യ. എന്തിനും ഏതിനും തയ്യാറായി അവിടുത്തെ നാട്ടുകാരെല്ലാം രംഗത്തുണ്ട്. അവർ അവിടെ റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്ക് സർവീസും നടത്തുന്നുണ്ട്. എന്റെ ട്രെയിൻ മിസ് ആകുമോ എന്ന ടെൻഷനിൽ ഇരുന്നപ്പോൾ അവിടുത്തെ ഒരു കൂട്ടം ആളുകൾ മുൻകൈയെടുത്താണ് ബൈക്കിൽ എന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അഖിൽ കൂട്ടിച്ചേർത്തു. കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും അഖിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലും താരം പങ്കുവെച്ചിട്ടുണ്ട്.
STORY HIGHLIGHT: actor akhil anand