Careers

കെ ഫോണിൽ ജോലി നേടാൻ ഇതാ അവസരം; മാസ ശമ്പളം 75,000 രൂപ, ആർക്കൊക്കെ അപേക്ഷിക്കാം ? | k-fone-job-opportunity

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപയാണ് മാസശമ്പളമായി ലഭിക്കുക

കെ ഫോണില്‍ താത്കാലിക ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള പ്രായം, യോഗ്യത, ശമ്പളം , അവസാന തീയതി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. അപേക്ഷകർ ഫസ്റ്റ് ക്ലാസോടെ ഫിനാൻസിൽ എംബിഎ പാസായിരിക്കണം. കൂടാതെ ഫിനാൻസ് മേഖലയിൽ 4 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ ഐടി/ ടെലികോം മേഖലയില്‍ റെവന്യൂ അഷ്വറന്‍സ് അല്ലെങ്കില്‍ ടെലികോം ബില്ലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപയാണ് മാസശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് –https://cmd.kerala.gov.in/wp-content/uploads/2025/02/Notification_KFON_Revenue-assurance.pdf

content highlight: k-fone-job-opportunity

 

Latest News