Celebrities

27 വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ഫോട്ടോ കാണിച്ച് കുഞ്ചാക്കോ ബോബനെ ഞെട്ടിച്ച് ആരാധിക – kunchacko boban fan old photo viral

ഹൃദ്യമായ വീഡിയോ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്

കുഞ്ചാക്കോ ബോബനോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രം താരത്തിന് കാണിച്ചുകൊടുത്ത് ആരാധിക. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ഓഫീസര്‍ ‘ഓഫീസർ ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടക്കുന്നത്. യുവതിയുടെ ഫോണില്‍ സൂക്ഷിച്ച കുഞ്ചാക്കോ ബോബനോടൊപ്പമുള്ള പഴയ ചിത്രം നടന് കാണിച്ചുകൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വേദിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബന്, ആള്‍ക്കൂട്ടത്തില്‍നിന്ന യുവതി തന്റെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം കാണിച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രം കണ്ട നടന്‍ ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് ആ ചിത്രം പകര്‍ത്തി. ശേഷം ആരാധികയോട് സ്‌റ്റേജിലേക്ക് വരാന്‍ പറയുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപെടുത്തപോലെ ആരാധികയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും താരം മറന്നില്ല.

ഇതിന്റെ വീഡിയോ കുഞ്ചാക്കോ ബോബന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഹൃദ്യമായ വീഡിയോ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

STORY HIGHLIGHT: kunchacko boban fan old photo viral