Kerala

ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ നടപടി ; കമ്പംമെട്ട് സിഐ ഷമീ‌ഖാന് സ്ഥാലംമാറ്റം

മർദ്ദനത്തെ തുടർന്ന് നിലത്തുവീണ് മുരളീധരൻറെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു

ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീ‌ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് നിലത്തുവീണ് മുരളീധരൻറെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. എന്നാൽ സിഐ ഷമീർഖാനെ വെള്ളപൂശിയാണ്കട്ടപ്പന ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനു ശേഷം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വച്ച് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായി സംഘർഷമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഷമീർഖാനെ സ്ഥലം മാറ്റിയത്.

content highlight : ci-shami-khan-transferred

Latest News