നെറ്റ്ഫ്ലിക്സിലെ ‘മിസ്മാച്ച്ഡ്’ എന്ന സീരീസിലൂടെ പ്രേക്ഷക മനം കവർന്ന നടി പ്രജക്ത കോലി വിവാഹിതായി. നേപ്പാള്‍ സ്വദേശിയായ വൃഷാങ്ക് ഖനാല്‍ ആണ് വരന്‍. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രജക്ത തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
യുട്യൂബറും എഴുത്തുകാരിയുമായ പ്രജക്ത പഠനകാലത്താണ് വൃഷാങ്കിനെ കണ്ടുമുട്ടുന്നത്. ബ്ലാക്ക്ബെറി മെസഞ്ചര്‍ ആപ്പിന്റെ കാലത്ത് ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വൃഷാങ്ക് പ്രജക്തയെ പ്രൊപ്പോസ് ചെയ്തുകൊണ്ട് അണിയിച്ച മോതിരം കാണിച്ചുള്ള ചിത്രം പ്രജക്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. വർഷങ്ങൾ നീണ്ട ഇരുവരുടെയും പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും.
View this post on Instagram
വരുണ്‍ ധവാന്‍, കിയാര അദ്വാനി, അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ‘ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിലും പ്രജക്ത വേഷമിട്ടിട്ടുണ്ട്.
STORY HIGHLIGHT: actress prajakta kohli got married