Alappuzha

അമ്പലപ്പുഴയിൽ ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണു; ലേബർ ഓഫീസർക്ക് പരിക്ക്

ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

ആലപ്പുഴ: അമ്പലപ്പുഴയിൽ ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണത്. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഏതാനും വർഷം മുമ്പ് മാത്രമാണ് അസിസ്റ്റന്റ് ലേബർ ഓഫീസായി മാറ്റിയത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പലഭാ​ഗവും അപകടാവസ്ഥയിലാണ്. ലേബർ ഓഫീസറുടെ ഓഫീസിന്റെ മുകളിൽ ഫൈബർ കൊണ്ട് നിർമിച്ച ഭാ​ഗമാണ് തകർന്ന് വീണത്. ലേബർ ഓഫീസർക്ക് പരിക്കേറ്റെങ്കിലും​ ​ഗൗരവമുള്ളതല്ല. ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

content highlight : part-of-the-roof-of-the-labor-office-collapsed-labour-officer-injured