തൃശ്ശൂര്‍: പ്രായമായവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ജോയ്ആലുക്കാസ് ‘സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങ്’ ആരംഭിക്കുന്നു. തൃശൂര്‍ പുത്തൂരില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടല്‍ ചടങ്ങ് ജോയ്ആലുക്കാസ് ഗ്രൂപ്പ്
ചെയര്‍മാനും എം.ഡിയുമായ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പുത്തൂര്‍ പള്ളി വികാരി ഫാ. ജോജു പനക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനായി സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങ് നിര്‍മ്മിക്കുന്നത്. പ്രായമായര്‍ക്ക് കരുതലേകാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉള്‍പ്പടെ മികച്ച ഡയാലിസിസ് യൂണിറ്റും 82 മുറികളിലായി 225 കിടക്കകളും ഈ സെന്ററില്‍ സജ്ജമാക്കുന്നുണ്ട്. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രായമായവര്‍ക്ക് തികച്ചും സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്രായാധിക്യവും രോഗവും തളര്‍ത്തിയവര്‍ക്ക് കരുതലേകാന്‍ നിര്‍മിക്കുന്ന സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങിലൂടെ ആധുനിക ചികിത്സാ രീതികളാണ് ലഭ്യമാക്കുന്നത് എന്ന് *ജോയ്ആലുക്കാസ് ഗ്രൂപ്പ്*
*ചെയര്‍മാനും എം.ഡിയുമായ ജോയ് ആലുക്കാസ്* പറഞ്ഞു. 30 കോടിയോളം ചെലവിട്ട് നിര്‍മിക്കുന്ന ഈ ഭവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തെലുങ്കാന എന്നീ സംസ്ഥനങ്ങളിലായി 10 ഓളം സെന്ററുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. പുത്തൂരിലെ സെന്റര്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളായ 100ല്‍ പരം ആളുകള്‍ക്ക് തൊഴിലവസരം ലഭിക്കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി എല്ലാരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
അര്‍ഹരായവര്‍ക്ക് സൗജന്യമായ് സേവനങ്ങള്‍ ലഭ്യമാകുന്ന സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രതിബദ്ധത പ്രവര്‍ത്തനങ്ങള്‍ അടിവരയിടുന്നതാണ് എന്ന് *ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്* പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഉള്‍പ്പടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജോയ്ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു, സി ഒ ഒ ഹെൻറി ജോർജ്, ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ അംഗങ്ങളും ആലുക്കാസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
content highlight : ‘Center for Senior Living’ by Joy Alukas to support old age