Movie News

മോളിവുഡിലെ പണംവാരി പടങ്ങൾ: രണ്ടും മൂന്നും സ്ഥാനത്ത് മമ്മൂക്കയും ചാക്കോച്ചനും, ഒന്നാമതാര് ? | mollywood-box-office-collection

രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് ആണ് എത്തിയിരിക്കുന്നത്

2025ന്റെ ആദ്യ രണ്ട് മാസം പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനത്ത് രേഖാചിത്രമാണ് ഇടംനേടിയിരിക്കുന്നത്. ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് രേഖാചിത്രം. രേഖാചിത്രം ആഗോള ബോക്സ് ഓഫീസില്‍ 75 കോടി നേടിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.  അനശ്വര രാജനാണ് നായികയായി എത്തിയത്. രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍‌ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് ജോഫിൻ ടി ചാക്കോയാണ്ണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു.

രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് ആണ് എത്തിയിരിക്കുന്നത്. ചിത്രം ആഗോളതലത്തില്‍ ആകെ 20.09 കോടി നേടിയെന്നാണ് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗൌതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്‍തത്. ഗോകുല്‍ സുരേഷും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി ആയിരുന്നു ചിത്രം നിര്‍മിച്ചത്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 20 കോടി രൂപയോളം നേടിയിട്ടുണ്ട്. നാലാം സ്ഥാനത്ത് പൊൻമാൻ 17.33 കോടിയുമായി ഉണ്ട്. അഞ്ചാമതുള്ള ഐഡന്റിറ്റി ആഗോളതലത്തില്‍ 16.5 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറാം സ്ഥാനത്തുള്ള ബ്രൊമാൻസ് 12.12 കോടി രൂപയും നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

content highlight: mollywood-box-office-collection