വളരെ പ്രിയങ്കരനായ നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ മല്ലൂസിംഗ് എന്ന ഒറ്റ ചിത്രം മുതൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നു താരത്തിന്റെ ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് അടുത്തകാലത്ത് ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു തുടക്കത്തിനാണ് താരം മുന്നേറ്റം കുറിച്ചത്
മാർക്കോ എന്ന അന്യായ വയലൻസ് സിനിമയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ മറ്റൊരു ചിത്രമായിരുന്നു ഗെറ്റ് സെറ്റ് ബേബി എന്ന സിനിമ കുടുംബപ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കുവാൻ ഈ ചിത്രത്തിന് സാധിക്കുകയും ചെയ്തു നടി നിഖില വിമൽ ആണ് നായികയായി എത്തിയത് ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ഉണ്ണിമുകുന്ദൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ആവേശം എന്ന സിനിമയ്ക്കൊപ്പം ജയ ഗണേഷ് എന്ന ചിത്രം റിലീസ് ചെയ്യണമോ എന്ന് തന്നോട് പലരും ചോദിച്ചതായിരുന്നു കാരണം ആവേശം യൂത്ത് അത്രത്തോളം കാത്തിരിക്കുന്ന ചിത്രമാണ് അത് എനിക്കും അറിയാമായിരുന്നു പക്ഷേ സിനിമ റിലീസ് ചെയ്തോട്ടെ എന്ന് പറഞ്ഞത് ഞാൻ തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ജയ് ഗണേഷ് ഒരു ചെറിയ സിനിമയല്ല സ്പെഷ്യൽ ഏബിൾഡ് ആയ ഒരു വ്യക്തി വീൽചെയറിൽ ഇരുന്നുകൊണ്ട് മാസ്സ് കാണിക്കുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സിനിമ തന്നെയാണ് ഉണ്ണി മുകുന്ദന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്