Celebrities

‘ആപ്പ് കൈസേ ഹോ’, എന്തുകൊണ്ട് ഈ പടവുമായി മുന്നോട്ട് പോയി ? കാരണം ശ്രീനിവാസനെന്ന് ധ്യാൻ | dhyan-sreenivasan

പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ നാളുകൾക്ക് ശേഷം ധ്യാനിനൊപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്കെത്തുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ നാളുകൾക്ക് ശേഷം ധ്യാനിനൊപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

അതേസമയം, തന്റെ അച്ഛൻ സ്ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതാണ് ഈ പടവുമായി മുന്നോട്ട് പോകാനിടയായ കാരണവും ആത്മവിശ്വാസവുമെന്ന് പറയുകയാണ് ധ്യാൻ. ലൗവ് ആക്ഷൻ ഡ്രാമ, പ്രകാശം പരക്കട്ടേ തുടങ്ങിയ രണ്ട് ചിത്രങ്ങൾക്ക് ശേഷം ധ്യാനിന്റെ തിരക്കഥയിൽ വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’.

കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്യുന്നത്. ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലെത്തും. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ചൊരു കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്.

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

content highlight: dhyan-sreenivasan-talk-about-his-new-movie