തയ്യാറാക്കുന്ന വിധം
ഒരു കിലോ ബീഫ് ചെറുതായി മുറിച്ചു കഴുകി വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞള്പൊടി, ഒരു ടീസ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി ചെറുതായി മുറിച്ചതും, നാലു പച്ചമുളക് രണ്ടായി മുറിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്തു വെള്ളം ഒട്ടും ഇല്ലാത്ത പാകത്തിൽ വേവിച്ചെടുത്ത ശേഷം.. ഒരു പാനിൽ പാകത്തിന് എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഓരോ ടീസ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, മൂന്ന് പച്ചമുളക് രണ്ടായി മുറിച്ചതും, രണ്ടു വലിയ സവാള കനം കുറച്ചു നീളത്തിൽ മുറിച്ചതും, കറിവേപ്പിലയും ഇട്ടു നന്നായി വഴന്നു കഴിഞ്ഞാൽ അര ടീസ്പൂൺ മഞ്ഞള്പൊടി, മൂന്ന് ടേബിൾസ്പൂൺ മല്ലിപ്പൊടി, രണ്ടര ടീസ്പൂൺ കുരുമുളക്പൊടി, രണ്ടു ടീസ്പൂൺ ഗരം മസാലപൊടി, നീളത്തിൽ അരിഞ്ഞ തേങ്ങകൊത്തും ചേർത്തു നല്ല മൂപ്പായാൽ വേവിച്ച് വച്ച ബീഫും ചേർത്തു നല്ല ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിച്ചു വാങ്ങുക.