നന്നായി വെള്ളം കുടിക്കണം എന്ന് മിക്കവര്‍ക്കും അറിയാം. നന്നായി വെള്ളം കുടിച്ചാല്‍ മാത്രമാണ് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം സാധ്യമാവുകയുള്ളൂ. നമ്മളുടെ ശരീരത്തില്‍ 60 ശതമാനവും വെള്ളമാണ്. രക്തത്തിലെ 90 ശതമാനവും വെള്ളവുമാണ്.അതായത്, ശരീരത്തിലെ പ്രധാന ഘടകമാണ് വെള്ളം. അതിനാല്‍ തന്നെ കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.