Malappuram

മയക്കുമരുന്ന് കടത്ത്; എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

സംഭവത്തിനുശേഷം രക്ഷപ്പെട്ട ഒന്നാം പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിനെയാണ് ചാവക്കാട് നിന്നും പിടികൂടിയത്.

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. എംഡിഎംഎ കടത്തി കൊണ്ട് വന്ന കാർ തടഞ്ഞ് പരിശോധിക്കാൻ ശ്രമിച്ച എസ്ഐയെയാണ് കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഒന്നാം പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിനെയാണ് ചാവക്കാട് നിന്നും പിടികൂടിയത്.

ഡിസംബർ 10നായിരുന്നു സംഭവം.  പൊന്നാനി എസ്ഐ യുആര്‍ അരുണിനെയാണ് കാറിടിപ്പിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. സംഘത്തെ പിന്തുടര്‍ന്ന പൊലീസ് രണ്ടു പേരെ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറിൽ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

content highlight : drug-trafficking-first-accused-in-si-hit-and-run-case-arrested

Latest News