മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബസൂക്ക. ഇതിനോട് അനുബന്ധിച്ച് കൗൺഡൗൺ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. റിലീസിന് ഇനി 41 ദിവസമാണ് ബാക്കിയുള്ളത്. ഇതിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിൽ ഒരു മുറിയിൽ ചാരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ കാണാനാകും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.
ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നതും ഡിനോ ഡെന്നിസ് തന്നെയാണ്. പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ബസൂക്ക. നടൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഛായാഗ്രഹണം – നിമിഷ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, സംഗീതം – മിഥുൻ മുകുന്ദൻ.
STORY HIGHLIGHT: mammootty movie bazooka