Celebrities

ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ! റംസാന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് ചാക്കോച്ചൻ – ramzan played young kunchacko boban movies

ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്

രണ്ടു സിനിമയിൽ തന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് റംസാൻ ആണെന്നറിഞ്ഞ അമ്പരപ്പിൽ കുഞ്ചാക്കോ ബോബൻ. ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിന് ഇടയിലായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. റംസാന്റെ വാക്കുകൾ കേട്ട് അമ്പരന്നിരിക്കുന്ന താരത്തെ വിഡിയോയിൽ കാണാം. ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിലാണ് റംസാൻ ചാക്കോച്ചന്റെ കുട്ടികാലം അവതരിപ്പിച്ചിരുന്നത്.

‘സിനിമയിൽ ഒന്ന് തല കാണിച്ചാലെങ്കിലും മതി കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും. പിന്നീട് ഞാൻ ചെയ്ത ഒരു റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷം.’ റംസാൻ പറഞ്ഞു.

‘ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ. ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു! എന്നിട്ടു പോലും ഒരു വാക്ക് റംസാൻ മിണ്ടിയിട്ടില്ല.’ എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

STORY HIGHLIGHT: ramzan played young kunchacko boban movies