കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങളിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിക്കുന്ന ഒരു നടൻ എന്ന പേരും ധ്യാൻ ശ്രീനിവാസന് സ്വന്തമാണ്. ഇപ്പോൾ താരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിലെത്തിയ ധ്യാൻ ശ്രീനിവാസനോട് ഒരാൾ വളരെ പ്രകോപനപരമായ ഒരു ചോദ്യം ചോദിക്കുകയും അതിന് നടൻ അല്പം ദേഷ്യപ്പെട്ട രീതിയിൽ മറുപടി നൽകുകയും ഒക്കെ ചെയ്തിരുന്നു
ഇതിനെക്കുറിച്ചാണ് ജിൽജോയ് എന്ന സിനിമ നിരൂപകൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെക്കുന്നുണ്ട് ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
വളരെ പ്രൈവറ്റ് ആയ കാര്യങ്ങൾ പോലും, അതും ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ ഇവരെയൊക്കെ കുറിച്ച് പബ്ലിക് വേദിയിൽ ധ്യാൻ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്..
എപ്പോഴും സുഖിപ്പീര് ചോദ്യം മാത്രം കേട്ട്, കൌണ്ടർ പറയുന്ന ആൾക്ക് ഇന്ന് നല്ലോണം കൊണ്ടു. ധ്യാനെ വെച്ച് സിനിമ എടുത്താൽ റിലീസ് ദിവസമോ അല്ലെങ്കിൽ പ്രൊമോഷൻ പരിപാടിക്കോ ധ്യാൻ ആ സിനിമയെ പുച്ഛിച്ചു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്..കള്ളപ്പണം വെളുപ്പിക്കാൻ ആവും നിങ്ങളെ വെച്ച് ആളുകൾ സിനിമ എടുക്കുന്നത് എന്നൊക്കെ പബ്ലിയ്ക്കായി ഒരാൾ പറഞ്ഞപ്പോൾ ധ്യാൻ ന് ടെമ്പർ കയറി.
“കപ്പല് മുതലാളി ” പോലെ ഒരു തരക്കേടില്ലത്ത ചെറിയ പടത്തിനെ വല്ലാതെ പുച്ചിച്ച കാര്യം ചോദ്യം ചെയ്തതുംകുറച്ചൂടെ സീരിയസ് ആയിട്ട് സിനിമയെ കണ്ടൂടെ എന്ന് ചോദിച്ചതും നല്ലോണം കൊണ്ടു.
സീരിയസ് ആയി കാണണോ വേണ്ടയോ എന്നത് ധ്യാൻ ന്റെ ഇഷ്ടമാണ്.പക്ഷെ,ആരേലും ഒക്കെ ഇങ്ങനെ കുറിക്ക് കൊല്ലുന്ന ചോദ്യങ്ങങ്ങൾ ചോദിക്കണം എന്ന് തോന്നിയിരുന്നു..Offensive ആയ ചോദ്യം ചോദിക്കരുത് എന്നാണ് ധ്യാൻ പറഞ്ഞത്.വർഷങ്ങൾക്ക് ശേഷം നല്ലത് എന്ന് പറയാൻ ആവേശം മോശം ആണെന്ന് പറഞ്ഞ മൊതലാണ് ബാക്കി ഉള്ളവർ മാന്യത പഠിപ്പിക്കുന്നത്.