കുടുംബശ്രീയ്ക്ക് കീഴിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർഹെൽപ് ഡസ്കുകളിൽ നിരവധി ഒഴിവുകൾ. ബിരുദക്കാർക്കും ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. കരാർ നിയമനമാണ്. മാർച്ച് 4 വരെയാണ് അപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ അറിയാം
സർവീസ് പ്രൊവൈഡർ-ഇടുക്കി, കാസർഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ ശമ്പളം ലഭിക്കും.
കൗൺസലർ- കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഒഴിവ്. എംഎസ്സി സൈക്കോളജി/എംഎസ് ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിങ്ങിൽ പിജി എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് –https://kcmd.in/
content highlight: job-at-kudumbashree