മലയാള സിനിമയിൽ വളരെയധികം വയലൻസ് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട് എന്ന ഒരു പ്രസ്താവന കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു സംവിധായകൻ ആഷിക് അബു അടക്കമുള്ളവർ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അടുത്തകാലത്ത് നായകനായി എത്തിയ മാർക്കോ എന്ന ചിത്രത്തിൽ വയലൻസ് വളരെയധികം ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നുണ്ട് സിനിമ ഒരു വ്യക്തിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പൂർണമായും പറയാൻ കഴിയില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് ഈ വിഷയത്തെക്കുറിച്ച് ജിൽ ജോയ് എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെ…
സിനിമ മനുഷ്യരെ സ്വാധീനിക്കുമോ ഇല്ലയോ..ഇല്ല എന്ന് ചിലർ ബുദ്ധിജീവി ചമയാൻ വേണ്ടി പറഞ്ഞെന്ന് വരും.. സിനിമാക്കാർ ഒരു മുൻകൂർ ജാമ്യം പോലെ “ഇല്ല ” എന്നും പറയും..
പക്ഷെ അതാണോ സത്യം.. അല്ലെന്നാണ് തോന്നുന്നത്..ഓണത്തിന് കോളേജിൽ മുണ്ട് ഉടുത്ത് പോവുമ്പോൾ, അറിയാതെ തോള് ചെരിച്ചവർ അല്ലെ ഇപ്പോൾ സിനിമയ്ക്ക് സ്വാധീനം ഇല്ലെന്ന് പറയുന്നവർ..മുണ്ട് മടക്കി കുത്താന്, ഇടത് കാല് പൊക്കി വലത് കൈ കൊണ്ട് പിടിച്ചു ഉടുക്കുന്നവർ…നായകൻ ഉടുക്കുന്ന മുണ്ട് കടയിൽ പോയി വാങ്ങിയവർ..നായകന്റെ കൈയ്യിലെ വാച്ച് വാങ്ങിയവർ..നായകൻ ഉപയോഗിച്ച കാർ വാങ്ങുന്നവർ..
നടി പാട്ടുസിനിൽ ഉടുത്ത ഡ്രസ്സ് കടയിൽ പോയി വാങ്ങുന്നവർ..നായകൻ കട്ടൻ ചായയിൽ മദ്യം ഒഴിച്ചപ്പോൾ അതുപോലെ ഒഴിച്ച് കുടിച്ചവർ..ഇളനീരിൽ മദ്യം ചേർത്ത് കുടിച്ചവർ..ഇവരൊക്കെ ഇന്ന് പറയുന്നു, സിനിമയ്ക്ക് ആളുകളിൽ സ്വാധീനം ഉണ്ടാവില്ല എന്ന്..ശരിയാണ്, ജീവിത സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ജീവിതവും സിനിമയും ഒക്കെ രണ്ടാണെന്ന് മനസിലാക്കാൻ എളുപ്പം ആയിരിക്കും.
EMI അടക്കാൻ ഉള്ള ടെൻഷനിൽ നായകൻ ഉപയോഗിക്കുന്ന സിഗരറ്റ് മോഡൽ നോക്കി വാങ്ങാൻ നിങ്ങൾക്ക് സമയം ഇല്ലല്ലായിരിക്കും.പക്ഷെ,അതൊക്കെ പലരെയും ഇന്നും സ്വാധീനിക്കുനുണ്ട്..ഇതൊക്കെ സ്വാധീനികുമ്പോൾ, വയലൻസും സ്വാധീനിക്കും..ഹൌ ഓൾഡ് ആർ യു കണ്ട് വരുമ്പോൾ, കുറച്ച് വിത്ത് വാങ്ങി വന്ന ആളുകൾ ഉണ്ട് ☺..ആ വിത്ത് മുളച്ച് അവർക്ക് ഫലം കിട്ടി കാണില്ലായിരിക്കും ചിലപ്പോൾ, പക്ഷെ, അവർ ആ വിത്ത് വാങ്ങിക്കാൻ ഒരു സിനിമ കാരണം ആയി..സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയും…