അമൃതയ്ക്കെതിരെ സൈബർ ആക്രമണം വർധിച്ച് വരുന്നത് കണ്ടുനിൽക്കാൻ കഴിയാതെ മകൾ അവന്തിക കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രതികരിച്ച് എത്തിയിരുന്നു. അവിടം മുതലാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. അതുവരെ ബാലയേയും ഭീഷണികളേയും ഭയന്ന് കഴിഞ്ഞിരുന്ന അമൃതയും സത്യങ്ങൾ ധൈര്യ സമേതം വെളിപ്പെടുത്തി. എന്നാൽ കാര്യമായ നിയമ നടപടികളൊന്നും തന്നെ ബാലയ്ക്ക് എതിരെ നിയമപാലകരിൽ നിന്നും ഉണ്ടായിട്ടില്ല.
അമൃതയ്ക്കുശേഷം ബാലയുടെ ഭാര്യ സ്ഥാനത്തേക്ക് വന്ന എലിസബത്തിനും ശാരീരികവും മാനസീകവുമായ പീഡനങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. അവസാനം ജീവനും കയ്യിൽ പിടിച്ച് എലിസബത്ത് സ്വന്തം മാതാപിതാക്കളുടെ അരികിലേക്ക് മടങ്ങി പോവുകയായിരുന്നു. ബാല കാരണം ഒട്ടനവധി സ്ത്രീകൾ നരക ജീവിതം നയിക്കുന്നുവെന്നാണ് അടുത്തിടെ എലിസബത്ത് പറഞ്ഞത്.
എല്ലാം തുറന്ന് പറയുന്നതിന്റെ പേരിൽ തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ജീവൻ കയ്യിൽ പിടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു. അമൃതയുടേതിന് സമാനമായ ശാരീരിക പീഡനങ്ങൾ എലിസബത്തിനും ബാലയിൽ നിന്നും അനുഭവിക്കേണ്ടി വന്നിരുന്നു.
ബാലയുടെ യഥാർത്ഥ മുഖം ആളുകൾ മനസിലാക്കിയ സന്തോഷത്തിൽ അഭിരാമി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മാസികയുടെ കവർ പേജിനായി അമൃത സുരേഷും മകൾ അവന്തിക ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോ വീണ്ടും പങ്കുവെച്ച് അഭിരാമി കുറിച്ച ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്.
മകളേയും ചേർത്ത് പിടിച്ച് നിറചിരിയുമായി നിൽക്കുന്ന അമൃതയാണ് ഫോട്ടോയിലുള്ളത്. ‘ബ്യൂട്ടിഫുൾ ഫൈറ്റേഴ്സ്… തങ്കംസ്’ എന്നാണ് അഭിരാമി ക്യാപ്ഷൻ നൽകിയത്. ഒപ്പം ചുവന്ന ഹൃദയത്തിന്റെയും ഈവിൾ ഐയുടേയും ഇമോജികളും അഭിരാമി ചേർത്തിട്ടുണ്ട്. അഭിരാമിയുടെ പോസ്റ്റിന് നിരവധി മനോഹരമായ കമന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്.
സത്യം എത്ര കാലം മൂടിവെയ്ക്കും?. എത്രത്തോളം മൂടിവെച്ചാലും അത് ഒരുനാൾ പുറത്ത് വരും, മക്കളേ നിങ്ങളെ തോൽപ്പിക്കാൻ ഈശ്വരൻ ആരേയും അനുവദിക്കില്ല. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഭയക്കേണ്ട, ഇതാണ് വേണ്ടത്. എപ്പോഴും ഇതുപോലെ ഹാപ്പിയായി ഇരിക്കാൻ കഴിയട്ടേ, നിങ്ങൾ ഇതിനകം തന്നെ യുദ്ധത്തിൽ വിജയിച്ച് കഴിഞ്ഞു. ഒരിക്കലും തളരരുത് എന്നിങ്ങനെയായിരുന്നു കമന്റുകൾ.
ബന്ധം വേർപ്പെടുത്തുന്നതിന് മുമ്പും ശേഷവും താനും മകളും കുടുംബവും ബാലയിൽ നിന്നും മാനസീകവും ശാരീരികവുമായ നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയതായി അമൃത പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിനെ എല്ലാം കണ്ണീർ കഥകളും പിതാവിന്റെ സ്നേഹവും കാണിച്ച് ബാല ആളുകളിൽ നിന്ന് മറച്ച് പിടിക്കുമായിരുന്നു.
അതുകൊണ്ട് തന്നെ അച്ഛനിൽ നിന്നും മകളെ പറിച്ചെടുത്ത ക്രൂരയായ സ്ത്രീയുടെ മുഖമായിരുന്നു അടുത്ത കാലം വരെ ജനങ്ങൾക്കിടയിൽ അമൃതയ്ക്ക്. എന്നാൽ എലിസബത്ത് ഓരോ സത്യങ്ങളായി വെളിപ്പെടുത്തി തുടങ്ങിയതോടെ അമൃതയ്ക്കും മകൾക്കും മലയാളികൾക്ക് മുമ്പിലുണ്ടായിരുന്ന ഇമേജാണ് മാറിയത്.
content highlight; elizabeth-makes-allegations-against-bala