2025 മാർച്ച് 1 ശനിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റമദാൻ ആരംഭിച്ചിരിക്കുകയാണ്. അതേസമയം, ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് നോമ്പ് സമയങ്ങളിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാകും.അറബ് ലോകത്ത്, ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയം അനുഭവപ്പെടുക അൾജീരിയയിലാണ്, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം 16 മണിക്കൂറും 44 മിനിറ്റുമാണ് ഇവിടെ നോമ്പ് സമയം. നേരെമറിച്ച്, ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ നോമ്പ് സമയം സൊമാലിയയിലാണ് വെറും 13 മണിക്കൂർ. മിക്ക അറബ് രാജ്യങ്ങളിലും, ഈ വർഷത്തെ നോമ്പ് സമയം 16 മുതൽ 17 മണിക്കൂർ വരെ ആയിരിക്കും. എന്നാൽ, സൂര്യൻ അസ്തമിക്കുകയോ ദീർഘനേരം ദൃശ്യമാകുകയോ ചെയ്യുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നോമ്പ് സമയം 20 മണിക്കൂർ കവിയും.
സ്വീഡൻ, നോർവേ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ, ചില പ്രദേശങ്ങളിൽ 20 മണിക്കൂറും 30 മിനിറ്റും വരെ നീളുന്ന നോമ്പുകാലം കാണാൻ കഴിയും. ഗ്രീൻലാൻഡിൻ്റെ തലസ്ഥാനമായ നൂക്കിൽ, നോമ്പ് സമയം 20 മണിക്കൂർ വരെ നീണ്ടുനിൽക്കും, ആർട്ടിക് സർക്കിളിന് സമീപമുള്ള പ്രദേശങ്ങളിൽ നീണ്ട പകലിന് കാരണമാകുന്ന “Mid night sun phenomenon” എന്ന പ്രതിഭാസം കാരണമാണിത്. ഐസ്‌ലാൻഡിലും, ഫിൻലൻഡിലും സമാനമായ അവസ്ഥ കാണാൻ സാധിക്കും. ഐസ്‌ലാൻഡിൽ നോമ്പ് സമയം 19 മണിക്കൂറും 59 മിനിറ്റും വരെ നീണ്ടുനിൽക്കും, അതേസമയം ഫിൻലൻഡിൽ ഇത് ഏകദേശം 19 മണിക്കൂറും 9 മിനിറ്റും ആയിരിക്കും. നോർവേ, സ്വീഡൻ, കാനഡ, അലാസ്ക എന്നിവിടങ്ങളിലും ഇതേ സാഹചര്യമാണ്. ഉയർന്ന അക്ഷാംശങ്ങൾ ഈ രാജ്യങ്ങളിൽ പകൽ വെളിച്ചം ദീർഘിപ്പിക്കുന്നതിന്റെ ഫലമായി, ലോകമെമ്പാടുമുള്ള ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയങ്ങളിൽ ചിലതിന് കാരണമാകുന്നു.
ദക്ഷിണാർദ്ധഗോളത്തിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് സമയം രേഖപ്പെടുത്തുക, കാരണം ഈ സമയത്ത് അവിടെ പകൽ സമയം കുറവാണ്. ബ്രസീലിലെ ബ്രസീലിയ, സിംബാബ്‌വെയിലെ ഹരാരെ തുടങ്ങിയ നഗരങ്ങളിൽ, നോമ്പ് സമയം 12 മുതൽ 13 മണിക്കൂർ വരെ ആയിരിക്കും.ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ്, കേപ്ടൗൺ, പരാഗ്വേയിലെ സിയുഡാഡ് ഡെൽ എസ്റ്റെ, ഉറുഗ്വായിലെ മോണ്ടെവീഡിയോ എന്നിവിടങ്ങളിൽ ഏകദേശം 11 മുതൽ 12 മണിക്കൂർ വരെയാണ് നോമ്പ് സമയം. അർജന്റീനയിലെ ബ്യൂണസ് ഐറിസിലും, ന്യൂസിലൻഡിലെ ക്രൈസ്റ്റ്‌ചർച്ചിലും ഏകദേശം 12 മണിക്കൂർ വരെ മീണ്ടുനിൽക്കുന്ന നോമ്പ് സമയമാണുള്ളത്, അതേസമയം, ചിലിയിലെ കിംഗ് സ്കോട്ടിൽ 11 മുതൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഏറ്റവും കുറഞ്ഞ നോമ്പ് സമയം അനുഭവപ്പെടും.
ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയമുള്ള രാജ്യങ്ങൾ
1) സ്വീഡൻ (കിരുണ): 20 മണിക്കൂർ 30 മിനിറ്റ്
2) നോർവേ: 20 മണിക്കൂർ 30 മിനിറ്റ്
3) ഫിൻലാൻഡ് (ഹെൽസിങ്കി): 19 മണിക്കൂർ 9 മിനിറ്റ്
4) ഐസ്‌ലാൻഡ് (റെയ്‌ക്ജാവിക്): 19 മണിക്കൂർ 59 മിനിറ്റ്
5) ഗ്രീൻലാൻഡ് (നൂക്): 20 മണിക്കൂർ
6) കാനഡ (ഒട്ടാവ): 16.5 മണിക്കൂർ
7) അൾജീരിയ: 16 മണിക്കൂർ 44 മിനിറ്റ്
8) സ്കോട്ട്ലൻഡ് (ഗ്ലാസ്ഗോ): 16.5 മണിക്കൂർ
9) സ്വിറ്റ്സർലൻഡ് (സൂറിച്ച്): 16.5 മണിക്കൂർ
10) ഇറ്റലി (റോം): 16.5 മണിക്കൂർ
11) സ്പെയിൻ (മാഡ്രിഡ്): 16 മണിക്കൂർ
12) യുണൈറ്റഡ് കിംഗ്ഡം (ലണ്ടൻ): 16 മണിക്കൂർ
13) ഫ്രാൻസ് (പാരീസ്): 15.5 മണിക്കൂർ
ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പ് സമയമുള്ള രാജ്യങ്ങൾ
ബ്രസീൽ (ബ്രസീലിയ): 12-13 മണിക്കൂർ
സിംബാബ്‌വെ (ഹരാരെ): 12-13 മണിക്കൂർ
പാകിസ്ഥാൻ (ഇസ്‌ലാമാബാദ്): 12-13 മണിക്കൂർ
ദക്ഷിണാഫ്രിക്ക (ജോഹന്നാസ്ബർഗ്): 11-12 മണിക്കൂർ
ഉറുഗ്വായ് (മോണ്ടെവീഡിയോ): 11-12 മണിക്കൂർ
അർജൻ്റീന (ബ്യൂണസ് ഐറിസ്) : 12 മണിക്കൂർ
ന്യൂസിലാൻഡ് (ക്രൈസ്റ്റ്ചർച്ച്): 12 മണിക്കൂർ
യുഎഇ (ദുബൈ): 13 മണിക്കൂർ
ഇന്ത്യ (ന്യൂഡൽഹി): 12.5 മണിക്കൂർ
ഇന്തോനേഷ്യ (ജക്കാർത്ത): 12.5 മണിക്കൂർ
സഊദി അറേബ്യ (മദീന): 13 മണിക്കൂർ
യുഎസ്എ (ന്യൂയോർക്ക്): 13 മണിക്കൂർ
തുർക്കി (ഇസ്താംബുൾ): 13 മണിക്കൂർ
STORY HIGHLIGHTS: countries-with-20-hour-fasting-periods-during-ramadan