സോളാർ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കിട്ട് ശാലു മേനോൻ. അന്ന് അമ്മയുടെയും അമ്മൂമ്മയുടെയും സപ്പോർട്ട് ഉണ്ടായിരുന്നു. ഒരു കലാകാരിയെയോ കലാകാരനെയോ ഒരിക്കലും തകർക്കാൻ പറ്റില്ല. സത്യസന്ധമായി പോകുന്ന ആളാണെങ്കിൽ. പിന്നെ സമയദോഷം കാരണം ഓരോന്ന് അനുഭവിക്കേണ്ടി വരും. പക്ഷെ എന്നാലും സുഖമായി അതൊക്കെ തരണം ചെയ്ത് പോകാൻ പറ്റും. എന്റെ പ്രശ്നങ്ങളുടെ സമയത്താണ് അത് തിരിച്ചറിയുന്നത്.
വളരെ കുറച്ച് പേരെ പ്രശ്നം വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുളളവർ എന്ന് മനസിലാക്കി. എന്റെ പാരന്റ്സും പഠിപ്പിക്കുന്ന കുട്ടികളും അമ്മയുടെ ആങ്ങളയുമാണ് സപ്പോർട്ട് ചെയ്തത്. ഈ പ്രശ്നങ്ങൾക്ക് ശേഷം ഞാൻ പ്രോഗ്രാം ചെയ്തിരുന്നു. ഇങ്ങനെയൊക്കെ വന്ന ആളാണ്, അമ്പലത്തിൽ ചെല്ലുമ്പോൾ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് മനസിലുണ്ടായിരുന്നു.
ആ സമയത്ത് നാൽപതോളം വേദികളിൽ പ്രോഗ്രാം ചെയ്തു. പക്ഷെ ഒരു പ്രശ്നവുമുണ്ടായില്ല. ഇപ്പോൾ കുറച്ച് കാലം എനിക്ക് കോൺടാക്ട് കൂടുതലുള്ളത് കാവ്യയുമാണ്. വളരെ നല്ല ബന്ധമാണ്. മാക്സിമം ഞങ്ങൾ വിളിക്കാറുണ്ട്. മെസേജ് അയക്കാറുണ്ട്. എനിക്ക് ഫീൽഡിൽ കണക്ഷൻസ് കുറവാണ്. എന്നാലും കാവ്യയുമായി കുറച്ച് കാലമായി സൗഹൃദമുണ്ടെന്നും ശാലു മേനോൻ വ്യക്തമാക്കി.
content highlight: Solar case Shalu Menon