ഡബ്‌സി, നീരജ് മാധവ്, തിരുമാലി, ബേബി ജീന്‍, ഫെജോ, വേടന്‍ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങള്‍ വാഴുന്ന മലയാള റാപ്പ് സോങ് പട്ടികയിലേക്ക് മറ്റൊരു തകര്‍പ്പന്‍ റാപ്പ് ഗാനം കൂടി. സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് ‘ചാക്ക്’. മലയാളി ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് അശ്വിന്‍ സംഗീതം പകര്‍ന്ന ?ഗാനമാണ് ‘ചാക്ക്’. ഗാനത്തിന്റെ ബീറ്റ്‌സും വരികളും ആരാധകര്‍ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്.
സോണി മ്യൂസിക്ക് സൗത്ത്’ന്റ യുട്യൂബ് ചാനലിലൂടെയാണ് ?ഗാനം പുറത്തു വിട്ടത്. 10 മില്യണ്‍ വ്യൂസിനു മുകളില്‍ വന്ന മാര്‍ക്കോ ബ്ലഡ്, ആയിരം ഔറ എന്നീ ട്രെന്‍ഡിങ് റാപ്പ് ഗാനങ്ങള്‍ക്ക് ശേഷം വൈറലാകുന്ന മറ്റൊരു റാപ്പ് സോങാണ് ‘ചാക്ക്’. എഫി, ഫാസിന്‍ റഷീദ്(ജോക്കര്‍) എന്നിവര്‍ വരികള്‍ ഒരുക്കി ആലപിച്ച ഗാനം യൂത്തിന്റെ ട്രെന്‍ഡിം?ഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് കഴിഞ്ഞു. മലയാളത്തില്‍ അധികം ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാല്‍ ചാക്കിന് വന്‍ വരവേല്‍പ്പാണ് സംഗീതപ്രേമികള്‍ നല്‍കിയിരിക്കുന്നത്.
ഗാനത്തിന്റെ നിര്‍മ്മാതാവും അശ്വിനാണ്. മിക്‌സ് & മാസ്റ്ററിങ്: സ്‌യുശീലന്‍, ലിറിക്ക് വിഡിയോ: കോസ്മിക്ക് സ്റ്റുഡിയോസ്, റെക്കോര്‍ഡിങ് സ്റ്റുഡിയോ: ആഡംസ് മിക്സ്ലാബ്, മാര്‍ക്കറ്റിങ്- വിപിന്‍ കുമാര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: സലിം, റെക്കോര്‍ഡിങ് എഞ്ചിനീയര്‍: അമാനി KL10 എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
content high lights; Take Ijj Kain Chaak.. Rap song ‘Chaak’ has gone viral on social media