Celebrities

എന്റെ പ്രാണന്റെ പ്രാണനാണ് മുസ്തഫ! ഭര്‍ത്താവിനെക്കുറിച്ച് തുറന്നു പറഞ്ഞു പ്രിയാമണി | Actress Priyamani

പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രിയതമനെക്കുറിച്ച് വാചാലയായത്

പ്രണയവിവാഹമായിരുന്നു പ്രിയാമണിയുടേത്. മുസ്തഫയുമായുള്ള പ്രണയവും വിവാഹവും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം കൂടെയില്ലാത്തൊര ജീവിതം എനിക്ക് ആലോചിക്കാനേ പറ്റാത്ത കാര്യമാണെന്ന് പ്രിയാമണി പറയുന്നു. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രിയതമനെക്കുറിച്ച് വാചാലയായത്.

മുസ്തഫ എന്ന് പാട്ടുപാടിയായിരുന്നു അന്ന് ഞങ്ങള്‍ പ്രിയാജിയെ കളിയാക്കിയിരുന്നത്. എങ്ങനെയെങ്കിലും വായില്‍ നിന്നും ഈ പേര് പുറത്തെടുക്കണമായിരുന്നു. അതിന് വേണ്ടി ഞങ്ങള്‍ ചെയ്യാത്തതൊന്നും ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞാല്‍ ക്രിഞ്ച് പ്രോ മാക്‌സ് എന്നായിരുന്നു പേളി പറഞ്ഞത്. എനിക്കും മുസ്തഫയ്ക്കും നിങ്ങള്‍ സര്‍പ്രൈസ് തന്നതൊന്നും ഞാന്‍ മറക്കില്ലെന്നായിരുന്നു പ്രിയാമണിയുടെ കമന്റ്. ഒടുവില്‍ മുസ്തു ഷോയില്‍ ഗസ്റ്റായി വന്നിരുന്നു. പ്ലാന്‍ ചെയ്തുള്ള വരവായിരുന്നു. നീരവായിരുന്നു അന്ന് ഡാന്‍സൊക്കെ കോറിയോഗ്രാഫ് ചെയ്തത്.

പ്രിയാജിക്ക് ചമ്മലൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കായിരുന്നു നാണം. ആള് നല്ല എനര്‍ജറ്റിക്കാണ്, സോഷ്യലാണ്. പ്രിയാജിയുടെ ഓപ്പോസിറ്റായിട്ടാണ് ചിലപ്പോള്‍ തോന്നുന്നത്. മിക്കപ്പോഴും വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. പോവണോ, വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ വന്നാല്‍ വേണ്ട എന്ന് പറഞ്ഞ് രണ്ടാളും വീട്ടില്‍ ഇരിക്കും.

മുസ്തഫയെക്കുറിച്ച് ഒറ്റ വാക്കിലൊരു വിശേഷണം പറയാനും പേളി ആവശ്യപ്പെട്ടിരുന്നു. മൈ ലൈഫ് എന്നായിരുന്നു മറുപടി. അദ്ദേഹം ഒപ്പമല്ലാതെയുള്ളൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല എനിക്ക്. വാലന്റൈന്‍സ് ഡേയില്‍ എനിക്ക് കുറേ റോസാപ്പൂക്കളൊക്കെ തന്നിരുന്നു. ഞാന്‍ നാട്ടിലായിരുന്നു. അദ്ദേഹം മക്കയിലായിരുന്നു. ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ. ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം ഞങ്ങള്‍ക്ക് വാലന്റൈന്‍സ് ഡേ തന്നെയാണെന്നുമായിരുന്നു പ്രിയാമണിയുടെ മറുപടി.

content highlight: Actress Priyamani