ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഓൾ വി ഇമേജിൻ ആസ് ലെെറ്റ് എന്ന സിനിമ നിരസിച്ചതിനെ കുറിച്ച് വിൻസി അലോഷ്യസ്. രേഖ കഴിഞ്ഞ് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് വന്ന ഓഫറായിരുന്നു. കാൻസിൽ പാർട്ടിസിപേറ്റ് ചെയ്യാനുള്ള മൂവിയാണെന്ന് പറഞ്ഞിരുന്നു. രേഖയിൽ ഒരു ഇന്റിമേറ്റ് സീൻ ചെയ്തിരുന്നു. ഇതിലും അങ്ങനെയൊരു സീൻ ചെയ്താൽ ശരിയാവില്ലെന്ന് തോന്നി. അതോടൊപ്പം അഹങ്കാരം കൊണ്ട് മാറ്റി വെച്ചതാണെന്നും മനസിലുണ്ട്.
ഓൾ വി ഇമാജിൻ ആസ് ലെെറ്റ് താൻ കണ്ടിട്ടില്ല. ആ സിനിമ നഷ്ടപ്പെട്ടതിൽ വലിയ വിഷമമുണ്ടെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി. ആ സമയത്ത് വേണ്ടെന്ന് വെച്ചത് എന്റെ ഉചിത തീരുമാനമായിരുന്നു. ഇന്ന് അവസരങ്ങൾ കുറയുന്നത് കൊണ്ട് തോന്നുന്നതായിരിക്കാമെന്നും നടി ചൂണ്ടിക്കാട്ടി.
രേഖ സിനിമ ജനങ്ങളിലേക്ക് എത്താതിരുന്നപ്പോൾ ഒരു ഫ്ലക്സ് പോലും കാണാത്തത് ഞാൻ ചോദ്യം ചെയ്തിരുന്നു. എന്റെ സിനിമയുടെ ടീമിനെ ഒന്നടങ്കം ചോദ്യം ചെയ്തു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു, ആൾക്കാരിലേക്ക് എത്തിക്കുന്നതിൽ പിന്നോട്ട് പോയില്ലേ എന്ന് ചോദിച്ചു. അവിടെ നിന്നായിരുന്നു തന്റെ അഹങ്കാരത്തിന്റെ തുടക്കമെന്നും വിൻസി അലോഷ്യസ് പറയുന്നു.
തന്റെ അഹങ്കാരവും ഒരു പരിധി വരെ ഇതിന് കാരണമാണെന്നാണ് നടി പറയുന്നത്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. രേഖ കഴിയുന്നത് വരെ ഞാൻ ഗ്രേറ്റ്ഫുൾ ആയിരുന്നു. പല ക്യാരക്ടറുകൾ ചെയ്തു. പയ്യെ രേഖ കഴിഞ്ഞ് അവാർഡ് ലഭിച്ചപ്പോഴേക്കും ഗ്രേറ്റ്ഫുൾനെസ് മാറി എന്റെ കഴിവ് എന്ന ചിന്ത വന്നെന്ന് വിൻസി പറയുന്നു.
ഒറ്റ വീഴ്ച വരുമ്പോൾ മനസിലാകും. പോകുന്ന റൂട്ട് ശരിയല്ലെന്ന്. കുറേ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ശരിയായ ചോയ്സുകൾ എനിക്ക് വന്നിരുന്നു. അഹങ്കാരമില്ലാതിരുന്ന സമയത്ത് ശരിയായ കാര്യങ്ങൾ ശരിയായ സമയത്ത് നടന്നു. എന്നാൽ ട്രാക്ക് മാറിയപ്പോൾ തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. നല്ല അവസരങ്ങൾ കുളമാക്കി. ആരെയും പഴിക്കുന്നില്ല. എന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നു. തെറ്റ് തിരുത്തി തിരിച്ച് വരണമെന്ന് വിചാരിച്ചിരിക്കുന്ന സമയമാണിതെന്നും വിൻസി പറയുന്നു.
content highlight: vincy-aloshious-confesses