ബാലയെ കുരുക്കിലാക്കി മുൻ പങ്കാളി എലിസബത്ത് ഉദയന്റെ ആരോപണങ്ങൾ തുടരുന്നു. വിവാഹ ജീവിതത്തിൽ നേരിട്ട കാര്യങ്ങളെക്കുറിച്ച് തുടരെ വെളിപ്പെടുത്തലുകൾ എലിസബത്ത് നടത്തുന്നുണ്ട്. ആരോപണം ബാല നിഷേധിക്കുന്നുണ്ടെങ്കിലു നടനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നു. ബാലയെ പിന്തുണച്ചും തന്നെ അധിക്ഷേപിച്ചും വരുന്ന കമന്റുകൾക്ക് മറുപടി പറയവെയാണ് യൂട്യൂബ് ചാനലിലൂടെ എലിസബത്ത് ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നത്.
ഒരു ഘട്ടത്തിൽ അമൃത ബാലയ്ക്കെതിരെ പരാതി നൽകി. മകളും ബാലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നു. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് ഒന്നിലേറെ തവണ ബാല ആരോപിച്ചിരുന്നു. കടുത്ത സെെബർ ആക്രമണം അപ്പോഴൊക്കെ അമൃതയ്ക്ക് നേരിടേണ്ടി വന്നു. ഒടുവിൽ മകൾക്കെതിരെയും ആക്ഷേപങ്ങൾ വന്നതോടെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അമൃത സുരേഷ് തുറന്ന് പറഞ്ഞു. ബാലയ്ക്കെതിരെ പരാതിയും നൽകി. ഇന്ന് അമൃതയെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റുകളിടുന്നുണ്ട്. എലിസബത്തിന്റെ വെളിപ്പെടുത്തലുകളോട് അമൃത സുരേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കും അമ്മയ്ക്കും ഒപ്പമാണ് പുതിയ വീഡിയോയിൽ ബാല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ കുക്കിങ് വീഡിയോയാണ് ബാല പങ്കിട്ടത്. എന്നാൽ മുമ്പ് ലഭിച്ചിരുന്നതുപോലൊരു സ്വീകരണം ഇപ്പോൾ ബാലയുടേയും ഭാര്യയുടേയും വീഡിയോകൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല എലിസബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഏറെയും കമന്റുകൾ.
ബാലയുടെ ചെന്നൈയിലെ വീട്ടിൽ വെച്ച് പകർത്തിയതാണ് ഏറ്റവും പുതിയ വീഡിയോ. കോകിലയ്ക്കൊപ്പം ബാലയുടെ അമ്മയേയും കാണാം. ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയാണ് കോകിലയും ബാലയും പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് തന്റെ അമ്മയുടെ ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയെന്നും കോകില അമ്മയിൽ നിന്നും പഠിച്ചെടുത്താണ് വീഡിയോയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നതെന്നുമാണ് ബാല പറഞ്ഞത്.
എന്റെ അമ്മ ചെയ്യുന്ന ഒരു ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയുണ്ട്. അമ്മയുണ്ടാക്കുന്ന ആ ചോക്ലേറ്റിന്റെ അത്രത്തോളം സ്വാദുള്ള മറ്റൊരു ചോക്ലേറ്റ് ഞാൻ കഴിച്ചിട്ടേയില്ല. അമ്മയുടെ റെസിപ്പിക്ക് എപ്പോഴും സ്പെഷ്യാലിറ്റിയുണ്ട്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഇത്തരത്തിൽ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. മരുമകൾക്ക് നിർദേശം നൽകിയും കൈ സഹായമായും ബാലയുടെ അമ്മയും വീഡിയോയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്നുണ്ട്.
എനിക്കും കോകിലയ്ക്കും സ്വീറ്റ്സ് കഴിക്കാൻ പാടില്ല. കോകില സ്വീറ്റ്സ് ഒരുപാട് കുറച്ചു. ഫങ്ഷൻസ് വെക്കുമ്പോൾ നമ്മൾ തന്നെ ഹോം മെയ്ഡ് ചോക്ലേറ്റ് ഉണ്ടാക്കി വിതരണം ചെയ്താൽ എല്ലാവർക്കും അത് ഇഷ്ടപ്പെടും അവർ ആവർത്തിച്ച് വീണ്ടും ചോദിക്കും. ഞങ്ങളുടെ വീട്ടിൽ വരുന്നവർ അമ്മയുണ്ടാക്കിയ ചോക്ലേറ്റ് ചോദിച്ച് മേടിച്ച് കഴിക്കാറുണ്ട്. പോസിറ്റീവായി ലൈഫ് മുന്നോട്ട് കൊണ്ടുപോവുക. കുടുംബത്തോടൊപ്പം എഞ്ചോയ് ചെയ്യുക. എപ്പോഴും പോസിറ്റിവിറ്റി വേണം.
നമ്മൾ കാരണം മറ്റുള്ളവർ ഹാപ്പിയായിരിക്കണം. മറ്റുള്ളവർ ജീവിക്കണം. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂവെന്നുമാണ് ബാല പറഞ്ഞത്. എന്നാൽ വീഡിയോയ്ക്ക് വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ഏറെയും വരുന്നത്. ബാലയുടെ അമ്മയോടും ഭാര്യ കോകിലയോടും സഹതാപമെന്നാണ് ചില പ്രേക്ഷകർ കുറിച്ചത്.
മറ്റുള്ളവരുടെ ജീവിതം തകർത്ത സന്തോഷിച്ച് ജീവിക്കുന്നത് അത്ര നല്ലതല്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. വിമർശിച്ച് വന്ന കമന്റുകൾ കമന്റ് ബോക്സിൽ നിന്നും നീക്കം ചെയ്തതിനും ബാലയെ പ്രേക്ഷകർ വിമർശിച്ചു. കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതിൽ നിങ്ങൾക്ക് നാണക്കേട് തോന്നുന്നില്ലേ?. നെഗറ്റീവ് കമന്റുകൾ മറച്ചുവെച്ചും ഡിലീറ്റ് ചെയ്തും നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ഒരാൾ ചോദിച്ചത്.
content highlight: social-media-criticizing-actor-balas-family