Beauty Tips

കഴുത്തിലെ കറുപ്പ് നിറം ഇനി നിങ്ങളുടെ ആത്മവിശ്വാസം കെടുത്തില്ല; ഇങ്ങനെ ചെയ്തു നോക്കൂ…| remedies-can-whiten-your-neck

രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക

ശരീരത്തിൻറെ മറ്റു ഭാഗങ്ങളെല്ലാം വളരെ അഴകോടെ ഇരുന്നാലും ചിലപ്പോൾ തലവേദന സൃഷ്ടിക്കുന്നത് നിങ്ങളുടെ കഴുത്തിലെ കറുപ്പ് നിറം ആയിരിക്കാം. പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ച് ഇതിൽനിന്ന് രക്ഷനേടാൻ ശ്രമിക്കും. എന്നാൽ കയ്യിലെ പണം പോകുന്നതല്ലാതെ ഇതിനൊരു പ്രതിവിധി ലഭിച്ചിട്ടുണ്ടായിരിക്കില്ല. വിപണിയിൽ നിന്ന് വാങ്ങുന്ന ക്രീമുകളിൽ ധാരാളം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും കറുപ്പ് നിറം മാറാത്തത് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ പ്രതിവിധി ഇവിടെയുണ്ട്. തീർക്കും സുരക്ഷിതമായ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ, അടുക്കളയിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പരിഹാരം കാണാം…

ഒന്ന്…

പഴം അരച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.

രണ്ട്…

റവ തൈരിൽ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.

മൂന്ന്…

ആപ്പിളും കദളിപ്പഴവും സ്‌ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.

നാല്…

രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.

അഞ്ച്…

രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.

content highlight:remedies-can-whiten-your-neck