Celebrities

പച്ചമാങ്ങ കഴിക്കാന്‍ പൂതിയെന്ന് പുതിയ വീഡിയോയിൽ അനു സിത്താര; വിശേഷം ആയോ എന്ന് ആരാധകർ | Anu Sithara new video

2024 ല്‍ അനു ചെയ്തത് ഒരേ ഒരു തമിഴ് ചിത്രം മാത്രമാണ്

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല അനു സിത്താര. നാടന്‍ ലുക്കും ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് എത്തിയ അനു, കാവ്യ മാധവന്റെ പിന്‍മുറക്കാരിയായി വരും എന്നായിരുന്നു വിധി. അത് ശരി വയ്ക്കുന്ന വിധം നാടന്‍ വേഷങ്ങള്‍ മാത്രമാണ് അനു തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ സെലക്ടീവുമായി. 2024 ല്‍ ചെയ്തത് ഒരേ ഒരു തമിഴ് ചിത്രം മാത്രമാണ്.

സിനിമയില്‍ അത്രയ്ക്കധികം സീവമല്ല എങ്കിലും, യൂട്യൂബിലൂടെ ഇപ്പോള്‍ അനു സിത്താര തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. വീട്ടിലുള്ള ഒരു സാധാരണ ദിവസം, പച്ച മാങ്ങ കഴിക്കാനുണ്ടായ പൂതിയെ കുറിച്ചാണ് പുതിയ വീഡിയോ. വീടിന്റെ തൊടിയിലെ മാവില്‍ നിന്ന് മാങ്ങ തല്ലി താഴെയിട്ട് കാന്താരി മുളകും, കല്ലുപ്പും, മുളക് പൊടിയും വെളിച്ചണ്ണയും ഒഴിച്ച്, ചതച്ച് ആസ്വദിച്ച് പച്ച മാങ്ങ കഴിക്കുന്ന വീഡിയോ അനു പങ്കുവച്ചു.

കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇത്തരം കൊതിയെ കുറിച്ച് പറയുന്നത് കേട്ടാല്‍ പഴമക്കാര്‍ ആദ്യം ചോദിക്കുന്നത്, ‘വിശേഷം എന്തെങ്കിലും ആയോ’ എന്നാണ് എന്ന് വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ് വന്നു. അതിന് താഴെ പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയുമായി അനു സിത്താരയും എത്തി. ആണെന്നോ അല്ലെന്നോ നടി പറയുന്നില്ല.

അതേ സമയം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വീഡിയോ ആണെന്ന് പറഞ്ഞ് പലരും കമന്റില്‍ എത്തുന്നുണ്ട്. വീടിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നവര്‍ ഹോം ടൂര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കമന്റ് ഇട്ടവര്‍ക്ക് പലര്‍ക്കും അനു മറുപടിയും നല്‍കിയിട്ടുണ്ട്.

content highlight: Anu Sithara new video