Celebrities

വ്യത്യസ്തമായ ലുക്കില്‍ പൃഥ്വിരാജ്; വൈറലായി സുപ്രിയയുടെ കമന്‍റ്, ഏറ്റെടുത്ത് ആരാധകർ | supriya-drops-blunt-comment-on-prithviraj-new-look

ലൂസിഫറിലേതു പോലെ തന്നെ ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലും പ്രധാന താരങ്ങളായി എത്തുന്നത്

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2023ന്റെ പകുതിയോടെയാണ് ആരംഭിക്കുന്നത്. ആശിര്‍വാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഹൊംബാളെ ഫിലിംസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലൂസിഫറിലേതു പോലെ തന്നെ ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലും പ്രധാന താരങ്ങളായി എത്തുന്നത്. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. അതേ സമയം കുറേക്കാലത്തിന് ശേഷം വ്യത്യസ്തമായ ലുക്കില്‍ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജിന്‍റെ ചിത്രം വൈറലാകുകയാണ്.

ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിലുള്ള  താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സംവിധാനം ചെയ്‌ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ രൂപമാണെന്നും പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പുമായി പറയുന്നു.

പൃഥ്വിരാജ് പങ്കുവച്ച ചിത്രം അതിവേഗമാണ് വൈറലായത്. മൂന്നേകാല്‍ ലക്ഷത്തിലേറെ ലൈക്കുകള്‍ ഇതിനകം ചിത്രം നേടിയിട്ടുണ്ട്. ഈ പോസ്‌റ്റില്‍ പലരും കമന്‍റ് ചെയ്തിട്ടുണ്ടെങ്കിലും പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍റെ കമന്‍റാണ് ശ്രദ്ധനേടുന്നത്.

ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം എന്നായിരുന്നു സുപ്രിയയുടെ കമന്‍റ്.  പതിനഞ്ചായിരത്തിലേറെ ലൈക്കുകളാണ് കമന്‍റിന് ലഭിച്ചത്. അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചി എന്നത് അടക്കം ആയിരക്കണക്കിന് കമന്‍റുകളാണ് സുപ്രിയയുടെ കമന്‍റിന് മറുപടിയായി എത്തുന്നത്.

അതേ സമയം എമ്പുരാന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലായ പൃഥ്വിരാജ് അതിനിടയില്‍ രണ്ട് വര്‍ഷത്തോളമായി നീണ്ടുപോയ വിലായത്ത് ബുദ്ധ എന്ന ചിത്രം അടുത്തിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേ സമയം പൃഥ്വിയുടെ മൂന്നാമത്തെ സംവിധാന സംരംഭമായ എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലൂസിഫറാണ്. മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

content highlight: supriya-drops-blunt-comment-on-prithviraj-new-look