ടെലിവിഷനിൽ നിന്നും സിനിമാ രംഗത്തെത്തി വിജയം കൈവരിച്ച ഒരുപിടി നടിമാർ മലയാള സിനിമയിൽ ഉണ്ട്. ഇവരിൽ നായികാ നിരയിലെത്തിയ നടിയാണ് നമിത പ്രമോദ്. പുതിയ തീരങ്ങൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അടി കപ്യാരേ കൂട്ടമണി, വിക്രമാദിത്യൻ, സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാര സംഭവം തുടങ്ങി നിരവധി സിനിമകളിൽ നായിക ആയി നമിത പ്രമോദ് എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ ചെറിയ വലിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 28 കാരിയായി നമിത ഇന്ന് സിനിമയ്ക്കൊപ്പം ബിസിനസും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. റെസ്റ്റോറന്റും സ്വന്തമായി ക്ലോത്തിംഗ് ബ്രാൻഡും ഇന്ന് നമിതയ്ക്കുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെക്കുകയാണ് നമിതയിപ്പോൾ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എനിക്ക് ഫാമിലി കൺസെപ്റ്റും കല്യാണം കഴിക്കണം എന്ന ആഗ്രഹവും ഉണ്ട്. ഞാൻ മാനസികമായി തയ്യാറാകുമ്പോൾ ഓക്കെയാണ്. വിവാഹം എപ്പോൾ കഴിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണ്.
എന്റെ അഭിപ്രായത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടി സ്വന്തമായി വരുമാനമുണ്ടായിട്ട് കല്യാണം കഴിക്കുന്നതാണ് നല്ലത്. എന്നാലേ ബഹുമാനവും ഡിഗ്നിറ്റിയും ഉണ്ടാകൂ. നമ്മുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാകൂ. പിന്നെ അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മെന്റൽ അബിലിറ്റി ആയിരിക്കണമെന്നില്ലല്ലോ വേറെ ഒരാളുടേത്. തനിക്കിപ്പോൾ പ്രൊപ്പോസലുകൾ വരുന്നില്ലെന്നും നമിത പറയുന്നു.
ഒരു പ്രായം കഴിയുമ്പോൾ ആളുകൾ വിചാരിക്കും ബോയ്ഫ്രണ്ടുണ്ടാകും എന്ന്. അതുകൊണ്ടായിരിക്കും ആരും അപ്രോച്ച് ചെയ്യാത്തത്. പിന്നെ ഞാൻ അങ്ങനെയൊരു വെെബ് അല്ല കൊടുക്കുന്നത്. പണ്ടൊക്കെ പാവം പോലെ നിൽക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയുമെന്നും നമിത പ്രമോദ് വ്യക്തമാക്കി.
പങ്കാളിയെക്കുറിച്ച് തനിക്കുള്ള സങ്കൽപ്പങ്ങളും നമിത പങ്കുവെച്ചു. യോജിപ്പുണ്ടാകണം. പരസ്പരം മനസിലാക്കണം. എപ്പോഴും വഴക്കുകളുണ്ടാകരുത്. ഡിവോഴ്സിൽ ഞാൻ വിശ്വസിക്കുന്നില്ല. ഡിവോഴ്സ് തെറ്റാണെന്നല്ല. ചേർന്ന് പോകുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും നമിത പ്രമോദ് ചൂണ്ടിക്കാട്ടി.
കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്. സിനിമ മാത്രമാണ് ലോകമെന്ന് ചിന്തിച്ചിട്ടില്ല. സിനിമകളുടെ പരാജയം ബാധിക്കാറില്ല. പരാജയത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് മുന്നോട്ട് കൊണ്ട് പോകുന്നയാളാണ് താനെന്നും നമിത വ്യക്തമാക്കി. സിനിമ എനിക്കിഷ്ടമാണ്. ക്യാമറയുടെ മുന്നിൽ നിൽക്കുന്ന മൊമന്റ് ഇഷ്ടമാണ്. അത് പോലെ ബിസിനസും. സിനിമയില്ലെന്ന് ചിന്തിച്ച് ടെൻഷനിച്ചിട്ടില്ലെന്നും നമിത പ്രമോദ് വ്യക്തമാക്കി.
സിനിമാ ലോകം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. സിനിമയിൽ പെട്ടെന്ന് വിജയം വന്നെന്ന് കരുതി അത് നിലനിൽക്കണമെന്നില്ല. മൂന്ന് നാല് സിനിമകൾ പൊട്ടിയാൽ വീണ്ടും താഴെ വരും. വീണ്ടും ഉയരും. ഇപ്പോൾ സീസണൽ ആക്ടേർസ് ആണ്. അപ്സ് ആന്റ് ഡൗൺസ് സ്വാഭാവികമാണ്. അഹങ്കരിക്കേണ്ടതില്ലെന്ന് താൻ മനസിലാക്കിയെന്നും നമിത പ്രമോദ് പറയുന്നു. തുടക്ക കാലത്ത് തുടരെ ഹിറ്റ് ലഭിച്ച നമിതയ്ക്ക് കരിയറിൽ ഇടയ്ക്ക് വലിയ ഇടവേള വന്നിട്ടുണ്ട്. മച്ചാന്റെ മാലാഖയാണ് നമിതയുടെ സിനിമ. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ നായകൻ.
content highlight: namitha-pramod-opens-up-about-her-concept