ചേരുവകൾ
ഫില്ലിങ്ങിന്:
1. ചിക്കൻ എല്ലില്ലാത്തത്- 150- ഗ്രാം
കാഷ്മീരി മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപ്പൊടി- അര ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ടര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
2. ഉള്ളി ചെറുതായി മുറിച്ചത്- 4 എണ്ണം
3. പച്ചമുളക്-4,5 എണ്ണം
4. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂൺ
5. കറിവേപ്പ് അരിഞ്ഞത്
6. മല്ലിയില- ഒരു കൈപിടി
7.ഗരം മസാല- ഒരു നുള്ള്
പോളയ്ക്ക് വേണ്ട ചേരുവകൾ:
1. മൈദ- 1 കപ്പ്
2. പാൽ- 1 കപ്പ്
3. എണ്ണ- മുക്കാൽ കപ്പ് (സൺഫ്ളവർ ഓയിൽ/കോൺ ഓയിൽ)
4. കുരുമുളക് പൊടി- അര ടീസ്പൂൺ
5. ഉപ്പ്- ആവശ്യത്തിന്
6. മുട്ട- 2 എണ്ണം
തയ്യാറാക്കുന്ന വിധം:
പോളയ്ക്ക ആവശ്യമുള്ള എല്ലാ ചേരുവകളും (മസാല ഒഴികെ) ഒരു മിക്സി ജാർ ഉപയോഗിച്ച് അടിച്ചെടുക്കുക. ഒരു തവ അടുപ്പിൽ വെച്ച് അതിനു മീതെ ഒരു സോസ് പാൻ വെയ്ക്കുക. സോസ് പാൻ ചൂടാക്കി എണ്ണ തടവി മൈദക്കൂട്ടിൽ നിന്നും പകുതി ഭാഗം ഒഴിക്കുക. അതിലേക്ക് ചിക്കൻ മസാലയുടെ മുക്കാൽ ഭാഗവും ഇടുക. വീണ്ടും ബാക്കിയുള്ള മുട്ട-മൈദ-പാൽ കൂട്ട് മസാലയ്ക്ക് മീതെ ഒഴിക്കുക. ബാക്കി വരുന്ന ചിക്കൻ മസാല പോളയുടെ മുകളിൽ വിതറി ക്യാപ്സികം, തക്കാളി ഉപയോഗിച്ച് അലങ്കരിക്കുക. ശേഷം വളരെ ചെറിയ തീയിൽ 20-25 മിനിറ്റ് വരെ വേവിക്കുക. ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് പാകം നോക്കാവുന്നതാണ്.