ഇന്ന് ഒട്ടുമിക്ക പെൺകുട്ടികളും മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്ന കൂട്ടത്തിൽ ആണ്. മുടി കളർ ചെയ്യുമ്പോൾ മുടി പൊഴിയുന്നതായി പലരും കാണുന്നുണ്ട് അതോടൊപ്പം മുടിയുടെ സ്വാഭാവികത നഷ്ടമാകുന്ന ചില സാഹചര്യങ്ങളും കാണാൻ സാധിക്കും. മുടി കളർ ചെയ്യേണ്ട ആളുകൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുടിയുടെ സ്വാഭാവികത നഷ്ടമാവുകയും അത് മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. മുടി കളർ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ദോഷങ്ങൾ
മുടി കളര്‍ ചെയ്യുമ്പോള്‍ നിറം നൽകുന്നതിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാനിടയാക്കിയേക്കും. അതിനാൽ മുടിയുടെ സ്വഭാവം, ഉപയോഗിക്കുന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ കൃത്യമായി മനസ്സിലാക്കിവേണം കളർ ചെയ്യാൻ.
എന്തൊക്കെ ശ്രദ്ധിക്കാം
നിറം നൽകുന്നതിന് ഒരു ദിവസം മുൻപ് മുടി കണ്ടീഷൻ ചെയ്യുന്നത് നല്ലതാണ്. നിറം നൽകിയ മുടിക്കായി പ്രത്യേകം തയ്യാറാക്കിയ കളർ പ്രൊട്ടക്‌ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
നിറം നൽകിക്കഴിഞ്ഞാൽ മുടി നന്നായി ശ്രദ്ധിക്കണം. നിറം നൽകുന്നത് മൂലം ക്യൂട്ടിക്കിൾ ദുർബലമായി മാറിയ മുടിയിൽ വീണ്ടും അയേണിങ് പോലുള്ള മറ്റ് സ്റ്റൈലിങ്ങുകളൊന്നും ചെയ്യരുത്. അത് മുടി കൂടുതൽ ദുർബലമാക്കും.
നിറം നൽകിയതിന് ശേഷം ശരിയായ പരിചരണം ഇല്ലെങ്കിൽ മുടിക്ക് ജീവനില്ലാത്തതുപോലെ തോന്നും. അതിനാൽ ഡീപ് കണ്ടീഷനിങ്, പ്രോട്ടീൻ ട്രീറ്റ്‌മെന്റ് എന്നിവയൊക്കെ പിന്നീട് ചെയ്യുന്നത് ഗുണംചെയ്യും.