ശരീരം വെളുക്കാന്‍ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ ഡ്രിങ്ക് തികച്ചും പ്രകൃതിദത്ത രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും.
എങ്ങനെയുണ്ടാക്കാം.?
ഇതിനായി ഒന്നോ രണ്ടോ നെല്ലിക്കയുടെ നീരെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്തിളക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.
ഉപയോഗിക്കേണ്ട വിധം
വെറുംവയറ്റില്‍ കുടിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് പ്രാതലിനൊപ്പം കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാം. അടുപ്പിച്ച് ചെയ്താല്‍ ഇത് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് നിറം മാത്രമല്ല, ചെറുപ്പവും തിളക്കവുമെല്ലാം തന്നെ ഇതിലൂടെ ലഭിയ്ക്കുന്നു.
കോശങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് തേന്‍. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, മികച്ച ക്ലെന്‍സര്‍കൂടിയാണ് ഇത്. നെല്ലിക്കയാകട്ടെ വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിന് നിറത്തിനും ചുളിവുകള്‍ വരാതെ തടയാനുമെല്ലാം ഏറെ മികച്ചതുമാണ്.