ചിത്രത്തെക്കുറിച്ച് മറ്റ് ചില കാര്യങ്ങളും നിര്‍മ്മാതാവ് രവി ശങ്കര്‍ വേദിയില്‍ പറഞ്ഞു. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആകാശമാണ് അതിര്, രവി ശങ്കര്‍ പറഞ്ഞു. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്‍റെ റിലീസ് 2026 സംക്രാന്തിക്ക് ആണ്. രുക്മിണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ചിത്രമാണിത്. ഫെബ്രുവരി 20 നാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ഇന്ത്യന്‍ സിനിമയിലെതന്നെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് ഇന്ന് പ്രശാന്ത് നീല്‍. കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് രാജ്യമൊട്ടാകെ അദ്ദേഹം ആരാധകരെ നേടിയെടുത്തത്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം സലാര്‍ എന്ന ചിത്രവും അദ്ദേഹത്തിന്‍റേതായി പുറത്തെത്തി. സലാല്‍ രണ്ടാം ഭാഗത്തിന് മുന്‍പേ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. ആ പേരില്‍ ഒരു കൗതുകവും ഉണ്ട്. ഡ്രാഗണ്‍ എന്നാണ് പ്രേക്ഷകരെ തേടി എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പേര്. തമിഴില്‍ പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വഥ് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ അതേ പേരാണ് ഇത്. ഫെബ്രുവരി 21 ന് തിയറ്ററുകളിലെത്തിയ തമിഴ് ഡ്രാമണ്‍ വലിയ ബോക്സ് ഓഫീസ് വിജയമാണ് ഇപ്പോഴും തിയറ്ററുകളില്‍ നേടിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ വിതരണം നിര്‍വ്വഹിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് പ്രശാന്ത് നീല്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം. തമിഴ് ഡ്രാഗണിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചാണ് മൈത്രി മൂവി മേക്കേഴ്സ് സാരഥികള്‍ പ്രശാന്ത് നീല്‍ ചിത്രത്തിന്‍റെ പേരും ഡ്രാഗണ്‍ എന്ന് തന്നെയാണെന്ന് ഉറപ്പിച്ചത്.
content highlight : prashanth-neel-ntr-jr-movie-titled-dragon