Celebrities

പത്താം ക്ലാസ് കഴിഞ്ഞയുടൻ വിവാഹിതയായി; പിന്നാലെ അപ്രതീക്ഷിത വേർപിരിയൽ; ജീവിതം തുറന്ന് പറഞ്ഞ് നിഷാ സാരം​ഗ് | Nisha Sarang

വീണ്ടും വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്നും നിഷ സാരംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. എന്നാൽ വ്യക്തിജീവിതത്തിൽ പല വെല്ലുവിളികളെയും തരണം ചെയ്താണ് നിഷ ഈ നിലയിൽ എത്തിയത്. അത്തരം വെല്ലുവിളികളെ തരണം ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്ന നിഷയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. പുതിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

പത്താം ക്ലാസ് കഴിഞ്ഞയുടൻ വിവാഹിതയായതും പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു പെൺകുട്ടികളെ വളർത്താൻ കഷ്ടപ്പെട്ടതുമൊക്കെ നിഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തങ്ങൾക്ക് വാടകവീടു പോലും ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് നിഷ പുതിയ അഭിമുഖത്തിൽ പറയുന്നത്. ”ഭർത്താവില്ലാത്ത, ഒരു സീരിയൽ നടി രണ്ടു കുട്ടികളുമായി ചെല്ലുമ്പോൾ വാടകക്ക് വീടു നൽകാൻ പോലും പലരും മടിച്ചു. എന്റെ കുട്ടികൾക്കു പോലും അതൊന്നും അറിയില്ല. ഭർത്താവില്ലാത്ത സ്ത്രീകൾക്ക് ആ വിഷമം മനസിലാകും. കല്ലെറിയാൻ എല്ലാവർക്കും പറ്റും. പക്ഷേ, കല്ലേറ് കൊള്ളുന്നവനേ ആ വേദന മനസിലാകൂ”, നിഷ സാരംഗ് പറഞ്ഞു.

‘സങ്കടപ്പെട്ട് കഴിയാൻ ഉള്ള സമയമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ജോലി ചെയ്യണമായിരുന്നു. വീട്ടിൽ ഒരുപാട് പ്രശ്ങ്ങളല്ലേ. അഭിനയിച്ചുകൊണ്ടിരുന്നപ്പോളും ചിലപ്പോൾ വീട്ടിലെ പ്രശ്നങ്ങളായിരുന്നു മനസിൽ. പുരുഷൻമാരാണ് ഒറ്റക്ക് കുടുംബം മുന്നോട്ട് പോകുന്നതെങ്കിൽ അത്രയും അനുഭവിക്കേണ്ടി വരില്ല. നമുക്ക് ഒരു നേരത്തെ ഭക്ഷണം തരാൻ ഈ കുറ്റം പറയുന്നവരിൽ ആരും വരില്ല’, വീണ്ടും വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്നും നിഷ സാരംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമ്പതാം വയസുമുതൽ തന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങണമെന്നും എന്തൊക്കെ ഇഷ്ടങ്ങളുണ്ടോ അതൊക്കെയും താൻ ചെയ്തു തുടങ്ങുമെന്നും നിഷ പറഞ്ഞിരുന്നു.

content highlight: Nisha Sarang