സമീപകാലത്ത് മലയാളത്തെ രണ്ട് പ്രമുഖ നടിമാര്‍ക്ക് നേരെയാണ് പ്രമോഷന് പങ്കെടുത്തില്ല എന്ന കാരണത്താല്‍ സിനിമ പിന്നണി പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. അതിലൊരു നടി അഹാന കൃഷ്ണ കുമാറാണ്. സംവിധായകന്‍ മരണപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന നാന്‍സി റാണി എന്ന ചിത്രത്തിന്റെ പ്രമോഷന് അഹാന കൃഷ്ണ കുമാര്‍ എത്താതിരുന്നതായിരുന്നു പ്രശ്‌നം. മാനുഷിക പരിഗണനയുടെ പേരിലെങ്കിലും പ്രസ് മീറ്റിന് എത്താമായിരുന്നു എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരമാര്‍ശങ്ങളോടൊന്നും അഹാന കൃഷ്ണ കുമാര്‍ പ്രതികരിച്ചിട്ടില്ല. നടി വളരെ കൂളാണ് എന്ന് തെളിയിക്കുന്നതാണ് അഹാനയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ പൃഥ്വിരാജിനെ കണ്ടതിനെ കുറിച്ചാണ് പോസ്റ്റ്. പൃഥ്വിയെ മാത്രമല്ല, ഇഷ്ടപ്പെട്ട മറ്റൊരു കാര്യം കൂടെ കാണാന്‍ സാധിച്ചു എന്ന് പോസ്റ്റില്‍ അഹാന പറയുന്നു.
‘രാവിലെയുള്ള വിമാനയാത്രകള്‍ എനിക്ക് വെറുപ്പാണ്. പക്ഷേ ഇന്നത്തെ വിമാനയാത്രയെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ല, കാരണം എനിക്ക് പ്രിയപ്പെട്ട രണ്ട് ആളുകളെ ഇന്നത്തെ യാത്രയില്‍ ഞാന്‍ കണ്ടു – പൃഥ്വിരാജ് സുകുമാരനും, മേഘങ്ങള്‍ക്ക് മുകളില്‍ നിന്നുള്ള മനോഹരമായ സൂര്യോദയവും’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അഹാന കുറിച്ചത്.
content highlight: Ahaana Krishnakumar