Travel

ജല കൊട്ടാരം എന്ന അർത്ഥമുള്ള ജൽ മഹൽ കൊട്ടാരത്തിനെ കുറിച്ച് അറിയാം

ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ജയ്പൂർ നഗരത്തിലെ മാനസാഗർ തടാകത്തിന് നടുവിലായി ഉള്ള ഒരു കൊട്ടാരമാണ് ജൽ മഹൽ കൊട്ടാരം. ജല കൊട്ടാരം എന്ന അർത്ഥമാണ് ഈ കൊട്ടാരത്തിന് വരുന്നത് 1699 ഓടെയാണ് ഈ ഒരു കൊട്ടാരം ആദ്യം നിർമിക്കുന്നത് പിന്നീട് 18 നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആമ്പറിലെ മഹാരാജ ജയ് സിംഗ് രണ്ടാമൻ കെട്ടിടവും അതിനുചുറ്റുമുള്ള തടാകവും നവീകരിക്കുകയും വലുതാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകൾ അറിയാം

പ്രധാന പ്രേത്യേകത

ജൽ മഹൽ! 4 നിലകൾ വെള്ളത്തിനടിയിൽ. വെള്ളത്തിന് മുകളിൽ കാണാനാകുന്നത് ഒരു നില മാത്രം. രാജ്ഞിമാർക്ക് കുളിക്കാൻ വേണ്ടി നിർമ്മിച്ച ഈ 5 നില കൊട്ടാരം 200 വർഷമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു..

ചരിത്രം

300 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ടതും എന്നാൽ ഇപ്പോഴും അതേ മഹത്വത്തോടെ നിലനിൽക്കുന്നതുമായ ഒരു പൈതൃകമാണ് ജൽ മഹൽ.
ഇന്ത്യയുടെ ചരിത്ര പൈതൃകമായ ‘ജൽ മഹൽ’ ജയ്‌പൂരിന്റെ അഭിമാനമാണ്. ജയ്‌പൂർ-അമേർ റോഡിലെ മാൻ സാഗർ തടാകത്തിന്റെ മധ്യത്തിലാണ് ഈ കൊട്ടാരം നിർമിച്ചിരിക്കുന്നത്.ഏകദേശം 226 വർഷങ്ങൾക്ക് മുൻപ്‌ എ.ഡി 1799 ൽ സവായ് ജയ് സിംഗ് ആണ് ജൽ മഹൽ നിർമ്മിച്ചത്.

ജൽ മഹൽ പണിയുന്നതിൻ്റെ ഉദ്ദേശ്യവും സവിശേഷമായിരുന്നു. രാജാവ് തന്റെ രാജ്ഞിയോടൊപ്പം പ്രത്യേകമായി സമയം ചെലവഴിക്കാൻ ആഗ്രഹിച്ചു. അതിനുവേണ്ടി തടാകത്തിന്റെ നടുവിൽ ഈ കൊട്ടാരം പണിതു.

രാജ്ഞിമാർക്കൊപ്പം കുളിക്കാൻ വേണ്ടി മഹാരാജാവ് ജൽ മഹൽ നിർമ്മിച്ചു എന്നാണ് ജയ്പൂ‌രിലെ എഴുത്തുകാരനായ ലിയാഖത്ത് അലി ഭട്ടി പറയുന്നത്.
രാജാവ് തന്റെ രാജ്ഞിമാരോടൊപ്പം പ്രണയാർദ്രമായ സമയം ചെലവഴിക്കാറുണ്ടായിരുന്നത് ഈ കൊട്ടാരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.ജൽ മഹൽ അഞ്ച് നിലകളുള്ള ഒരു കൊട്ടാരമാണ്.

പ്രധാന പ്രേത്യകത

അതിൻ്റനാല് നിലകൾ വെള്ളത്തിനടിയിലാണ്, നമുക്ക് അത് കാണാൻ കഴിയില്ല. വെള്ളത്തിന് മുകളിൽ ഒരു നില മാത്രമേ കാണാനാകൂ. അതുകൊണ്ടു തന്നെ ഈ കൊട്ടാരത്തിൽ ചൂട് അനുഭവപ്പെടില്ല..