Beauty Tips

കണ്ണിനടിയിലെ കറുപ്പുനിറം പോകുന്നില്ലേ? ഇതൊന്നു ചെയ്ത് നോക്കൂ

അമിതമായ സമ്മർദ്ദം, ഉറക്ക കുറവ് എന്നിവയെല്ലാം കണ്ണിൻറെ സൗന്ദര്യത്തെ ബാധിക്കുന്നു

സ്ത്രീ സൗന്ദര്യത്തിൽ കണ്ണിനുള്ള പങ്ക് പറയേണ്ടതില്ലല്ലോ.. കണ്ണ് മുഖത്തിന് അഴക് കൂട്ടും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം പലപ്പോഴും കണ്ണിൻറെ ഭംഗിയെ ഇല്ലാതാക്കുന്നു. അമിതമായ സമ്മർദ്ദം, ഉറക്ക കുറവ് എന്നിവയെല്ലാം കണ്ണിൻറെ സൗന്ദര്യത്തെ ബാധിക്കുന്നു. കണ്ണിന് ചുറ്റുമുള്ള ഡാർക് സർക്കിൾസ് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ പായ്ക്ക് നോക്കാം.

മഞ്ഞൾ

ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പുഷ്ടമാണ് മഞ്ഞൾ. മാത്രമല്ല ചർമ്മത്തിന് നിറം നൽകാനും മഞ്ഞൾ സഹായിക്കും. അമിതമായ സൂര്യപ്രകാശം, ഉറക്കക്കുറവ്, പിഗ്മെൻ്റേഷൻ എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന ‍ ഡാ‍ർക് സ‍ർക്കിൾസ് കുറയ്ക്കാൻ മഞ്ഞൾ ഏറെ നല്ലതാണ്. മുഖത്തിന് മഞ്ഞൾ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ഇത് വീക്കം കുറയ്ക്കുന്നു.

പാൽ

പാൽ നല്ലൊരു ക്ലെൻസറാണ്. ചർമ്മത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും പാൽ നല്ലതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ പാൽ സഹായിക്കും. ഈർപ്പം നിലനിർത്തി ചർമ്മത്തിന് ഉന്മേഷം നൽകാൻ പാൽ സഹായിക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കും. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് നല്ല സംരക്ഷണം നൽകാൻ സഹായിക്കും.

content highlight : A small pack that can be easily done at home to remove dark circles