Celebrities

22 കാരിയുടെ പക്വത! വിവാ​ദത്തിൽ അനശ്വരയുടെ പ്രതികരണത്തിന് കെെയടിച്ച് സോഷ്യൽ മീഡിയ | Anaswara Rajan

തീര്‍ത്തും പ്രൊഫഷണലായിട്ടാണ് അനശ്വര സിനിമയെ സമീപിക്കുന്നത്

ബാലതാരമായി സിനിമ ലോകത്തേക്ക് എത്തിയതാണ് അനശ്വര രാജന്‍. പറയത്തക്ക സിനിമ പാരമ്പര്യങ്ങള്‍ ഒന്നുമില്ലാത്ത സിനിമ പോലൊരു ഇന്റസ്ട്രിയില്‍ സ്വന്തമായി വഴിവെട്ടി വരിക എന്നത് വിജയിച്ചു കാണിച്ച നായകന്മാര്‍ക്ക് പോലും പ്രയാസമായ ഒന്നാണ്. അവിടെയാണ് ഒരു 22 കാരിയുടെ ഈ ധീരത ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്വതയോടെയുള്ള നിലപാടുകളും പ്രതികരണങ്ങളും ചര്‍ച്ചയാവുന്നത്.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഓരോ സിനിമ പിന്നിടുമ്പോഴും അനശ്വര കൂടുതല്‍ പരുവപ്പെട്ടു വരികയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര്, ഓസ്ലര്‍, ഗുരുവായൂര്‍ അമ്പല നടയില്‍, രേഖാ ചിത്രം, പൈങ്കിളി എന്നിങ്ങനെ ഓരോ സിനിമയും വ്യത്യസ്തവും വേറിട്ടതുമാണ്, മികച്ച വിജയം നേടുകയും ചെയ്യുന്നു. പരിചയ സമ്പത്തുള്ള നടിമാര്‍ക്ക് പോലും താളപ്പിഴകള്‍ സംഭവിക്കുമ്പോള്‍ തീര്‍ത്തും പ്രൊഫഷണലായിട്ടാണ് അനശ്വര ഒരു സിനിമയെ സമീപിക്കുന്നത്.

അതിനിടയിലാണ് അനശ്വര എണ്ണി വാങ്ങിച്ച കാശിന് നന്ദി കാണിച്ചില്ല എന്ന് പറഞ്ഞ് സംവിധായകന്‍ ദീപു കരുണാകരന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അതിന് കൃത്യവും വ്യക്തവുമായ മറുപടി നല്‍കി അനശ്വര എത്തി. അനശ്വരയുടെ പോസ്റ്റില്‍ ദീപുവിന്റെ ഓരോ പരമാര്‍ശത്തിനും ഉള്ള മറുപടിയുണ്ടായിരുന്നു. തന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ മിണ്ടാതിരിക്കില്ല എന്നതിന്റെ പ്രതികരണം എന്നത് പോലെയായിരുന്നു അനശ്വരയുടെ മറുപടി.

content highlight: Anaswara Rajan