ഇന്നിറങ്ങുന്ന ചില സിനിമകൾ യുവാക്കളെയും സമൂഹത്തെയും മോശമായി സ്വാധീനിക്കുന്നുണ്ടെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. വയലൻസ്, ലഹരി മരുന്ന് തുടങ്ങിയവ സിനിമയിൽ വളരെ സാധാരണ സംഭവമായി കാണിക്കുമ്പോൾ അത് കുട്ടികളെയും ചിന്തിക്കാൻ കഴിവില്ലാത്ത മുതിർന്നവരെയും ദോഷകരമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.
സമൂഹത്തിൽ കറങ്ങി നടന്ന് അഞ്ചുപേരെ കൊന്ന ശേഷം ഹീറോയെ പോലെ പൊലീസ് സ്റ്റേഷനിൽ വന്നിരുന്ന യുവാവും നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തിയ മനുഷ്യനും അത്തരത്തിലുള്ള ആളുകളാണ്. പണ്ട് സിനിമകളിൽ ഒരു കൊലപാതകമോ മയക്കുമരുന്നോ വാക്കുകളിൽ കൂടിയാണ് പറഞ്ഞിരുന്നതെങ്കിൽ ഇന്ന് അതെല്ലാം ചെയ്തു കാണിക്കുകയാണ്.
സിനിമ വിനോദോപാധി ആണ്. അത് ഒരു ശതമാനം പോലും സമൂഹത്തെ മോശമായി സ്വാധീനിക്കാൻ പാടില്ല. വയലൻസ് ഉള്ള സിനിമകൾ നിർമിക്കില്ലെന്ന് നിർമാതാക്കൾ തീരുമാനം എടുക്കണമെന്നും ഇത്തരത്തിലുള്ള സിനിമകൾക്ക് പ്രദർശനാനുമതി നൽകില്ല എന്ന നിയമം കൊണ്ടുവരണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
content highlight: Bhagyalakshmi