Movie News

‘രായണീന്‍റെ മൂന്നാണ്മക്കള്‍’ ഒടിടിയില്‍; എവിടെ കാണാം

പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’.കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢി നിറഞ്ഞതുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ എന്നിവരുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.

‘കിഷ്കിന്ധാകാണ്ഡ’ത്തിനു ശേഷം ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിച്ചത്.ഫെബ്രുവരി 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി. പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെ എസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ.

content highlight : narayaneente-moonnaanmakkal-movie-ott-streaming-started