സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറും തമിഴക വെട്രി കഴകം സ്ഥാപകനുമായ നടന്‍ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താര്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു.
ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഇഫ്താര്‍ വിരുന്ന്. 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാർ ഉൾപ്പെടെ 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് വിവരം.
STORY HIGHLIGHT: thalapathy vijay hosts iftar party