Celebrities

ഷൂട്ടിം​ഗിനിടയിൽ ഷാറൂഖ് ഖാന് പരിക്ക്? ചിത്രങ്ങൾ ചർച്ചയാകുന്നു | Sharukh Khan

വെള്ള ടി ഷർട്ട് ധരിച്ച് എയർപോർട്ടിന് മുന്നിൽ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന നടന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

ഷാരൂഖ് ഖാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കിങ്’. ജയ് ഘോഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടൻ ഇപ്പോൾ. അതിനിടയിൽ കഴിഞ്ഞ ദിവസം ഐഐഎഫ്എയിൽ പങ്കെടുക്കുന്നതായി നടൻ ജയ്‌പ്പൂരിൽ എത്തിയിരുന്നു. വെള്ള ടി ഷർട്ട് ധരിച്ച് എയർപോർട്ടിന് മുന്നിൽ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന നടന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒപ്പം നടന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും.

ഈ ദൃശ്യങ്ങളിൽ ഷാരൂഖിന്റെ തോൾ ഭാഗത്തായി ഒരു കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി കാണാം. ഇതോടെ കിങ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന് പരിക്കേറ്റോ എന്ന സംശയത്തിലാണ് ആരാധകർ. പലരും തങ്ങളുടെ ആശങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കിങ് എന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ നടനൊപ്പം മകൾ സുഹാന ഖാനും ഭാഗമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തും എന്നും വാർത്തകളുണ്ട്. അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.

content highlight: Sharukh Khan