മദ്യം കുടിക്കുന്നത് പോലെയല്ലല്ലോ ബിയർ കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ദിവസവും കുടിക്കുന്നത് പ്രശ്നമൊന്നുമല്ലല്ലോ എന്ന് കരുതുന്നവരാണ് കൂടുതലും ഒന്നോ രണ്ടോ ബിയർ കുടിക്കുന്നത് കൊണ്ട് ശരീരത്തിൽ എന്തുണ്ടാവാനാണ് എന്ന് ചിന്തിക്കുന്നവരും കൂട്ടത്തിലുണ്ട് എന്നാൽ അത്തരക്കാരൻ മനസ്സിലാക്കണം ബിയർ ആരോഗ്യത്തിന് ഒട്ടുംതന്നെ നല്ലതല്ല മദ്യം പോലെ തന്നെ വളരെയധികം അപകടകാരിയാണ് ബിയറും ഇതിനെക്കുറിച്ച് വിശദമായി അറിയാം
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും
അമിതമായ രീതിയിൽ ബിയർ കുടിക്കുകയാണെങ്കിൽ ലിവർ സിറോസ് അടക്കമുള്ള കരൾ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായതുകൊണ്ടുതന്നെ ബിയർ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് പ്രമേഹ രോഗികൾ കഴിവതും ബിയർ ഒഴിവാക്കുകയാണ് വേണ്ടത്
ധാരാളം കലോറി അടങ്ങിയതുകൊണ്ടുതന്നെ ബിയർ പൊണ്ണത്തടിക്കും കാരണമാകുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് വല്ലപ്പോഴും ഒരു ബിയർ കുടിക്കുന്നത് അത്ര കുഴപ്പമൊന്നുമല്ല എന്നാൽ സ്ഥിരമായി ബിയർ കുടിക്കുകയാണെങ്കിൽ അത് കുടവയറിലേക്ക് എത്തിക്കും
ആൽക്കഹോൾ
ബിയറിൽ ആൽക്കഹോളിന്റെ അംശം ഉണ്ടെന്നാണ് അറിയുന്നത്. ചെറിയതോതിൽ മീഥയിൽ ആൽക്കഹോൾ ആണ് ബിയറിൽ അടങ്ങിയിരിക്കുന്നത് ഇത് കൂടുതലാവുകയാണെങ്കിൽ കരൾ അപകട നിലയിലേക്ക് എത്തുമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ദിവസവും ബിയർ കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് നിർത്തുന്നതായിരിക്കും ഏറ്റവും നല്ലത്