നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (എന്‍ എം ആര്‍ സി) ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്), ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിനുള്ള നിയമനത്തിന് പരമാവധി പ്രായപരിധി 56 വയസാണ്. ഉടനടിയുള്ള പ്രവേശനം അല്ലെങ്കില്‍ നേരിട്ടുള്ള നിയമനത്തിന് പരമാവധി പ്രായം 52 വയസാണ്.
അവസാന അപേക്ഷാ തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം.
ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. രണ്ട് തസ്തികകളിലും കുറഞ്ഞത് 17 വര്‍ഷത്തെ പ്രസക്തമായ പരിചയം ആവശ്യമാണ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വെബ്‌സെറ്റായ nmrcnoida.com മിലുള്ള ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1,20,000 രൂപ മുതല്‍ 2,80,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എഴുത്തുപരീക്ഷയോ വ്യക്തിഗത അഭിമുഖമോ ഉള്‍പ്പെട്ടേക്കാം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഓഫ്ലൈന്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ എല്ലാ രേഖകളും സഹിതം മാര്‍ച്ച് 10-ന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കണം:
ജനറല്‍ മാനേജര്‍/ഫിനാന്‍സ് & എച്ച്ആര്‍
നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
ബ്ലോക്ക് കകക, മൂന്നാം നില, ഗംഗ ഷോപ്പിംഗ് കോംപ്ലക്‌സ്
സെക്ടര്‍-29, നോയ്ഡ-201301, ഗൗതം ബുദ്ധ നഗര്‍, ഉത്തര്‍പ്രദേശ്
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എം ആര്‍ സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
content highlight: metro-invites-application-for-general-manager