Malappuram

സ്കൂട്ടർ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് – scooter accident in malappuram

മലപ്പുറം ഒതുക്കുങ്ങല്‍ കൊളത്തുപറമ്പില്‍ സ്‌കൂട്ടര്‍ അപകടത്തിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയ്ക്കല്‍ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡിലൂടെ 50 മീറ്ററോളം നിരങ്ങിനീങ്ങി ബസിലിടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വ്യക്തി ഇടതുവശത്തേക്ക് മറിഞ്ഞുവീണതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്. സ്‌കൂട്ടര്‍ യാത്രികന് നിസാര പരിക്കാണുള്ളത്.

STORY HIGHLIGHT: scooter accident in malappuram

Latest News